കോട്ടക്കൽ: വർഷങ്ങളായി വാടക വീടുകളിൽ ദുരിതജീവിതം നയിച്ചിരുന്ന കോട്ടക്കലിലെ നിര്യാതനായ മാദാരി അബുവിെൻറ കുടുംബത്തിനുള്ള വീട് നിർമാണത്തിന് തുടക്കം. കോട്ടക്കൽ ആര്യവൈദ്യശാല ജീവനക്കാരുടെ തണലിൽ നിർമിക്കുന്ന അബുവിെൻറയും കോട്ടക്കലിലെ മങ്ങാട്ടില്‍ ക്വാര്‍ട്ടേഴ്സിൽ താമസിക്കുന്ന കിഴക്കെപുരയ്ക്കല്‍ ശിവകുമാറിെൻറയും വീടുകളുടെ ശിലയിടൽ ചടങ് മാനേജിങ് ട്രസ്റ്റി ഡോ. പി.എം. വാര്യർ നിർവഹിച്ചു.
ആര്യവൈദ്യശാല മാനേജിങ്ങ് ട്രസ്റ്റിയായിരുന്ന ഡോ. പി.കെ. വാര്യരുടെ സ്മരണാർഥമാണ് നിർധന കുടുംബങ്ങൾക്ക് വീടൊരുങ്ങുന്നത്. ആര്യവൈദ്യശാല ജീവനക്കാർ സ്വരൂപിച്ച ഫണ്ട് ഉപയോഗിച്ചാണ് ഇരുവീടുകളുടേയും നിർമാണം. പാറയിൽ സ്ട്രീറ്റിലെ ചോർന്നൊലിക്കുന്ന വാടക വീട്ടിൽ ഭാര്യ സുബൈദക്കൊപ്പം കഴിഞ്ഞിരുന്ന അബുവിെൻറ ദുരിതം 'മാധ്യമം'വാർത്ത നൽകിയതോടെ നാട്ടുകാർ ഏറ്റെടുക്കുകയായിരുന്നു.
നഗരസഭ പരിധിയിലുള്ള എഴുപതില്‍പ്പരം അപേക്ഷകരില്‍നിന്ന് കൃത്യമായ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചാണ് അര്‍ഹരായവരെ തെരഞ്ഞെടുത്തത്.
അർബുദത്തിന് ചികിത്സയിലിരിക്കെ കഴിഞ്ഞ സെപ്റ്റംബറിൽ മരിച്ച അബുവിന് വലിയപ്പറമ്പിലെ അഞ്ച് സെന്റ് ഭൂമിയിലാണ് വീടൊരുങ്ങുന്നത്. പക്ഷാഘാതത്തെ തുടർന്ന് ദുരിതത്തിൽ കഴിയുന്ന ശിവകുമാറിന് മദ്രസ പടിയിലെ മൂന്ന് സെന്റ് ഭൂമിയിലാണ് വീട് നിർമിക്കുന്നത്.
കിടപ്പുമുറി, അടുക്കള, ശുചിമുറി, ഹാൾ എന്നീ സൗകര്യത്തോടെയുള്ള വീട് മൂന്നു മാസത്തിനകം നിർമാണം പൂർത്തിയാക്കാനാണ് തീരുമാനം. കോട്ടക്കല്‍ നഗരസഭ ചെയര്പേഴ്സൻ ബുഷ്റ ഷബീര്‍ മുഖ്യാതിഥിയായിരുന്നു. പ്രതിപക്ഷ കക്ഷി നേതാവ് ടി. കബീർ, ജനപ്രതിനിധികളായ ഡോ. ഹനീഷ, പി.ടി. അബ്ദു, സബ്ന ഷാഹുൽ, ആര്യവൈദ്യശാല ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ ഡോ. ജി.സി. ഗോപാലപിള്ള, അജയ് വാര്യർ, ഷൈലജ മാധവൻകുട്ടി വാര്യർ, ട്രേഡ് യൂനിയന്‍ പ്രതിനിധികളായ രാമചന്ദ്രൻ, കെ.പി. മുരളിധരൻ, കെ. മധു, എം.വി. രാമചന്ദ്രൻ, ജീവകാരുണ്യ പ്രവർത്തകൻ നാസർ മാനു, എം. ഫൈസൽ ,വിനോദ് പത്തൂർ, കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.