കോട്ടക്കൽ: അപകടമേഖലയായ കോട്ടക്കൽ പുത്തൂരിന് സമീപം അരിച്ചോളിൽ കാർ സ്കൂട്ടറിൽ ഇടിച്ചുകയറി രണ്ടുപേർക്ക് പരിക്കേറ്റു.സ്കൂട്ടർ യാത്രികരായ പെരിന്തൽമണ്ണ ഏലംകുളം വാഴമ്പാട്ട് മുഹമ്മദ് ഷഹദ് (25), മണ്ണാർക്കാട് കുറുങ്ങാട്ടിൽ നന്ദന(19) എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ ഷഹദിനെ കോട്ടക്കലിലെ അൽമാസ് ആശുപത്രിയിൽ അടിയന്തര ശുശ്രൂഷകൾ നൽകിശേഷം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
നന്ദനയുടെ പരിക്ക് ഗുരുതരമല്ല. ഇരുവരും പെരിന്തൽമണ്ണ ആശുപത്രിയിലെ ജീവനക്കാരാണെന്ന് പൊലീസ് അറിയിച്ചു. വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിയോടെ അരിച്ചോൾ ഇറക്കത്തിൽ ഇരുവരും സഞ്ചരിച്ച സ്കൂട്ടറിലേക്ക് മറ്റൊരു വാഹനത്തെ മറികടന്നെത്തിയ കാർ ഇടിച്ചുകയറുകയായിരുന്നു. തെറിച്ചുവീണ രണ്ടു പേരെയും നാട്ടുകാരാണ് ആശുപത്രിയിലേക്ക് എത്തിച്ചത്. അപകടത്തിൽ സ്കൂട്ടർ പൂർണമായും തകർന്നു. കോട്ടക്കൽ പൊലീസ് തുടർ നടപടി സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.