കോട്ടക്കൽ: മൂല്യനിർണയ ക്യാമ്പിലെ അനാസ്ഥമൂലം എസ്.എസ്.എൽ.സി പരീക്ഷയിൽ പരാജയപ്പെട്ട വിദ്യാർഥിക്ക് വിജയം. കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ് പരാതി നൽകാൻ ഒരുങ്ങുന്നത്.
1488 വിദ്യാർഥികൾ പരീക്ഷക്കിരുന്ന സ്കൂളിലെ രജിസ്റ്റർ നമ്പർ 337260ന് സാമൂഹിക ശാസ്ത്രത്തിൽ ഡി ഗ്രേഡ് ലഭിച്ചതിനാൽ തുടർ പഠനത്തിന് അർഹതയില്ലെന്ന ഫലമാണ് വന്നത്. എന്നാൽ, ഡി പ്ലസ് ഗ്രേഡിനുള്ള മാർക്ക് ലഭിക്കുമെന്ന് വിദ്യാർഥി പറഞ്ഞിരുന്നു. മൂല്യനിർണയത്തിനൊപ്പം ഉത്തരക്കടലാസിന്റെ ഫോട്ടോ കോപ്പിക്കും വിദ്യാർഥി അപേക്ഷിച്ചു. ഫോട്ടോകോപ്പി ലഭിച്ചപ്പോൾ പേപ്പറിൽ 17 മാർക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സി.ഇ മാർക്ക് കൂടി ഉൾപ്പെടുത്തുമ്പോൾ 100ൽ 37 മാർക്ക് നേടി ഡി ഗ്രേഡോടെ വിജയിച്ചതായാണ് വ്യക്തമാകുന്നത്.
പ്രത്യേക പരിഗണന അർഹിക്കുന്ന വിഭാഗത്തിൽപ്പെട്ട കുട്ടിക്ക് ലഭിക്കേണ്ട 25 ശതമാനം മാർക്കും ഉത്തരപേപ്പറിൽ രേഖപ്പെടുത്തിയിട്ടില്ല. നൂറുശതമാനം ഫലം പ്രതീക്ഷിച്ചിരുന്ന സ്കൂളിനും ഫലം തിരിച്ചടിയായി. വിദ്യാഭ്യാസ വകുപ്പിനും വിദ്യാഭ്യാസമന്ത്രിക്കും പരാതി നൽകാനൊരുങ്ങുകയാണ് വിദ്യാർഥി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.