കുടുംബശ്രീ ‘സ്‌നേഹിത’ 10 വര്‍ഷം പിന്നിടുന്നു

മ​ല​പ്പു​റം: അ​തി​ക്ര​മ​ങ്ങ​ൾ​ക്കി​ര​യാ​കു​ന്ന സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും വേ​ണ്ടി​യു​ള്ള കു​ടും​ബ​ശ്രീ​യു​ടെ ജെ​ൻ​ഡ​ർ ഹെ​ൽ​പ് ഡെ​സ്‌​ക് പ​ദ്ധ​തി​യാ​യ ‘സ്നേ​ഹി​ത’ 10 വ​ർ​ഷം പി​ന്നി​ടു​ന്നു. ഇ​തി​ന​കം ആ​യി​ര​ക്ക​ണ​ക്കി​ന് സ്ത്രീ​ക​ൾ​ക്കാ​ണ് പ​ദ്ധ​തി ആ​ശ്വാ​സ​മാ​യ​ത്. പ​ദ്ധ​തി തു​ട​ങ്ങി ഈ ​വ​ർ​ഷം ജൂ​ൺ വ​രെ ജി​ല്ല​യി​ൽ 4075 കേ​സു​ക​ൾ സ്നേ​ഹി​ത വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്തു. ഇ​തി​ൽ 602 പേ​ർ​ക്ക് സ്നേ​ഹി​ത താ​ൽ​ക്കാ​ലി​ക അ​ഭ​യം ന​ൽ​കി. വ​ർ​ഷ​ങ്ങ​ളാ​യി പ​ല​വി​ധ പീ​ഡ​നം സ​ഹി​ച്ച​വ​രാ​ണ് സ്നേ​ഹി​ത ജെ​ൻ​ഡ​ർ ഹെ​ൽ​പ് ഡെ​സ്‌​കി​ലേ​ക്ക് വി​ളി​ക്കു​ന്ന​ത്. 203 പ​രാ​തി​ക​ളാ​ണ് ഈ ​വ​ർ​ഷം ജി​ല്ല​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​തി​ൽ 36 പേ​ർ​ക്ക് താ​ൽ​ക്കാ​ലി​ക അ​ഭ​യം ന​ൽ​കി.

പ​രാ​തി​ക​ളി​ൽ ഏ​റെ​യും ഗാ​ർ​ഹി​ക പീ​ഡ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​യാ​ണ്. സ്നേ​ഹി​ത​യു​ടെ സേ​വ​നം ആ​വ​ശ്യ​പ്പെ​ട്ട് വ​രു​ന്ന​വ​ർ​ക്ക് വി​വി​ധ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​ൻ 11 പേ​രാ​ണു​ള്ള​ത്. നി​യ​മ പി​ന്തു​ണ, കൗ​ൺ​സ​ലി​ങ്, താ​ൽ​ക്കാ​ലി​ക താ​മ​സം ഉ​ൾ​പ്പെ​ടെ സേ​വ​ന​ങ്ങ​ൾ ന​ൽ​കി​ക്കൊ​ണ്ട് 24 മ​ണി​ക്കൂ​റും സ്നേ​ഹി​ത പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ലിം​ഗ​നീ​തി ല​ക്ഷ്യ​മി​ട്ടു​ള്ള വി​വി​ധ പ​ഠ​ന​പ്ര​ക്രി​യ​ക​ളും അ​വ​ബോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സ്നേ​ഹി​ത ന​ട​ത്തു​ന്നു​ണ്ട്. ‘സ്നേ​ഹി​ത@​സ്കൂ​ൾ / കോ​ള​ജ്’ വ​ഴി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി​ദ്യാ​ല​യ​ങ്ങ​ളി​ലെ അ​ര​ക്ഷി​താ​വ​സ്ഥ​യി​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സാ​മൂ​ഹി​ക പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കി പി​ന്തു​ണ ന​ൽ​കു​ന്നു. ലിം​ഗ സ​മ​ത്വ​ത്തി​നാ​യി നി​ല​കൊ​ള്ളു​ന്ന യു​വ​ത​ല​മു​റ​യെ വാ​ർ​ത്തെ​ടു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സ്കൂ​ളു​ക​ളും കോ​ള​ജു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് ജ​ൻ​ഡ​ർ ക്ല​ബു​ക​ളും പ്ര​വ​ര്‍ത്തി​ച്ചു​വ​രു​ന്നു​ണ്ട്.

24 മ​ണി​ക്കൂ​റും സൗ​ജ​ന്യ സേ​വ​നം, കൗ​ൺ​സ​ലി​ങ് ആ​ൻ​ഡ് ടെ​ലി കൗ​ൺ​സ​ലി​ങ്, നി​യ​മ​പി​ന്തു​ണ, താ​ൽ​ക്കാ​ലി​ക അ​ഭ​യം, പു​ന​ര​ധി​വാ​സ സ​ഹാ​യം, കു​ടും​ബ​ശ്രീ സം​ഘ​ട​ന സം​വി​ധാ​ന​ത്തി​ലെ പ്ര​ശ്‌​ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ൽ, ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ, അ​തി​ജീ​വ​ന ഉ​പ​ജീ​വ​ന പി​ന്തു​ണ സ​ഹാ​യ​ങ്ങ​ൾ തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ളാ​ണ് സ്നേ​ഹി​ത ഉ​റ​പ്പു​ന​ൽ​കു​ന്ന​ത്. സ്നേ​ഹി​ത​യു​ടെ ടോ​ൾ ഫ്രീ ​ന​മ്പ​ർ: 18004256864.

Tags:    
News Summary - Kudumbashree 'Snehita' completes 10 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.