മലപ്പുറം: കൊണ്ടോട്ടി, മലപ്പുറം മേഖലയില്‍ കൂടുതല്‍ കോവിഡ് പോസിറ്റിവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. ഇതുസംബന്ധിച്ച് അടിയന്തരമായി നടപടിയെടുക്കണമെന്ന് ജില്ല കലക്ടര്‍, ജില്ല മെഡിക്കല്‍ ഓഫിസര്‍ എന്നിവരോട് അദ്ദേഹം ആവശ്യപ്പെട്ടു.
കൊണ്ടോട്ടിയിലും മലപ്പുറത്തും മത്സ്യമാര്‍ക്കറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച നിരവധി തൊഴിലാളികളെയാണ് കഴിഞ്ഞദിവസം പരിശോധനക്ക് വിധേയമാക്കിയത്. എന്നാല്‍, അതില്‍ പലര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കൊണ്ടോട്ടിയിലാണ് അതി ഗുരുതരം. ഇത്തരത്തില്‍ മാര്‍ക്കറ്റുമായി ബന്ധപ്പെട്ട പ്രവര്‍ത്തിച്ച നിരവധി പേരെ പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ട്. ടെസ്റ്റുകള്‍ വേഗത്തില്‍ പൂര്‍ത്തീകരിച്ചില്ലെങ്കില്‍ രോഗം വ്യാപിക്കാന്‍ കാരണമാവും. ഈ സാഹചര്യത്തില്‍ അടിയന്തരമായി കൂടുതല്‍ ആൻറിെജന് ടെസ്റ്റിനുള്ള സൗകര്യം ഏര്‍പ്പെടുത്തി ജനങ്ങളുടെ ആശങ്ക അകറ്റണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.