കുറ്റിപ്പുറം: ദേശീയപാത നിർമാണ സാമഗ്രികൾ മോഷ്ടിച്ച് ആക്രികടയിൽ വിൽപന നടത്തിയ സംഭവത്തിൽ രണ്ട് പേരെ കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശി സത്യാവേൽ (48), ആക്രി കടയുടമ പട്ടാമ്പി സ്വദേശി ഹംസ (43) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ദേശീയപാത വികസനത്തിന്റെ ഭാഗമായി കുറ്റിപ്പുറത്ത് നിർമിക്കുന്ന മേൽപ്പാലങ്ങളുടെ നിർമാണ പ്രവൃത്തികൾക്ക് കൊണ്ടുവന്ന കമ്പികളാണ് മോഷ്ടിച്ചത്.
മാണൂരിൽ കമ്പികളും മറ്റും വിൽപ്പന നടത്താനായി എത്തിയപ്പോഴാണ് തമിഴ്നാട്ടുകാരനായ ഇയാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. മാണൂരിൽ വീട് വാടക എടുത്ത് ആരംഭിച്ച ആക്രികടയിലേക്ക് സ്ഥിരമായി ആക്രി സാധനങ്ങൾ എത്തിക്കുന്നയാളാണ് പിടിലായത്. ഇയാൾ ചാക്കിൽ കൊണ്ടുവന്ന ആക്രി സാധനങ്ങൾ നാട്ടുകാർ പരിശോധിച്ചപ്പോഴാണ് മേൽ പാലങ്ങളുടെ നിർമാണ പ്രവൃത്തികൾക്ക് കൊണ്ടുവന്നവയാന്നെന്ന് മനസ്സിലായത്.
നാട്ടുകാർ നിർമാണ കമ്പനി അധികൃതരെ വിവരമറിയിച്ചതിനെ തുടർന്ന് ആക്രികൾ സുക്ഷിച്ച വീട്ടിൽ പരിശോധന നടത്തിയപ്പോൾ കമ്പി അടക്കമുള്ള സാധനങ്ങൾ കണ്ടെത്തുകയായിരുന്നു. കൂട്ടത്തിൽ പുതിയ മോട്ടോർ പമ്പ് സെറ്റും മറ്റു സാധനങ്ങളും കണ്ടെത്തി. ആക്രി സാധനങ്ങൾ തമിഴ് നാട്ടിലേക്ക് കൊണ്ടുപോകാനായി എത്തിയ ലോറിയിലും ദേശീയ പാത നിർമാണത്തിനായുളള കമ്പികൾ കണ്ടെത്തി. നിർമാണ സാമഗ്രികൾ കമ്പനി അധികൃതർ തിരിച്ചുകൊണ്ടു പോയി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.