കുറ്റിപ്പുറം: അപകടത്തിൽപ്പെട്ട് നിർത്താതെ പോയ വാഹനം പൊലീസ് പിടികൂടി. കോഴിക്കോട് സ്വദേശിയായ കോട്ടയം മെഡിക്കൽ കോളജിലെ ഡോക്ടർ ബിജു ജോർജാണ് വാഹനം ഓടിച്ചിരുന്നത്. ഇദ്ദേഹത്തെയും അറസ്റ്റ് ചെയ്തു. അപകടത്തിൽ ബൈക്ക് യാത്രികൻ കുറ്റിപ്പുറം കഴുത്തല്ലൂർ സ്വദേശി സനാഹ് (22) മരിച്ചിരുന്നു. കറോടിച്ചയാൾ തെളിവ് നശിപ്പിക്കാൻ ആക്രി വിലക്ക് വിൽപന നടത്തിയ ടാറ്റ ഇന്റിഗോ കാർ പൊലീസ് യാർഡിൽനിന്ന് കണ്ടെടുത്തു. നവംബർ 27ന് പുലർച്ചെ കുറ്റിപ്പുറം പാലത്തിലാണ് അപകടം നടന്നത്. ബൈക്കിലും ഓട്ടോയിലും ഇടിച്ച കാർ നിർത്താതെ പോകുകയായിരുന്നു. ആദ്യം കുറ്റിപ്പുറം മുതൽ എടപ്പാൾ വരെ പല വിധ സി.സി.ടി.വികൾ പരിശോധിച്ചിട്ടും കാറിനെക്കുറിച്ച് വ്യക്തമായ ചിത്രങ്ങൾ പൊലീസിന് ലഭിച്ചില്ല. പിന്നിട് ചങ്ങരംകുളത്ത് പൊലീസ് നെറ്റർവർക്ക് കാമറ പരിശോധിച്ചപ്പോൾ നെയിം ബോർഡ് പൊട്ടി തൂങ്ങിയ നിലയിലുള്ള കാർ തൃശൂർ ഭാഗത്തേക്ക് പോകുന്നത് കണ്ടെത്തി.
അപകടത്തിൽപ്പെട്ട വാഹനം കുന്നംകുളം ഭാഗത്ത് വെച്ച് ഓഫാക്കുകയായി. പിറ്റേ ദിവസം കാർ ആക്രി വിലക്ക് വിറ്റു. ആക്രി കടക്കാരൻ തൃശൂരിലെ അയാളുടെ യാർഡിൽ സൂക്ഷിച്ച വാഹനമാണ് ഒടുവിൽ കുറ്റിപ്പുറം പൊലീസ് കണ്ടെത്തിയത്. വാഹനാപകടത്തെകുറിച്ച് അറിയില്ലെന്നും, താൻ കല്ലിലാണ് ഇടിച്ചതെന്നാണ് ഡോക്ടർ പൊലീസിനോട് പറഞ്ഞത്.
കുറ്റിപ്പുറം സി.ഐ. പത്മരാജൻ, എസ്.ഐ. മനോജ്, ഡാൻസാഫ് സംഘത്തിലെ എ.എസ്.ഐ ജയപ്രകാശ്, എസ്.സി.പി.ഒ ജയപ്രകാശ്, അജി ക്രസ്റ്റ്, വിപിൻ സേതു എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.