കുറ്റിപ്പുറം: കോഫേപോസ നിയമപ്രകാരം കുറ്റിപ്പുറം സ്വദേശിയെ കരുതൽ തടങ്കലിലാക്കി. കുറ്റിപ്പുറം അത്താണി താഴത്തേതിൽ മുഹമ്മദാലിയെയാണ് (56) കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാളുടെയും കൂട്ടാളികളുടെയും 14.5 കിലോ കള്ളക്കടത്ത് സ്വർണം ഏതാനും മാസങ്ങൾക്ക് മുമ്പ് കൊച്ചിയിൽ പിടികൂടിയിരുന്നു. വിദേശത്ത് നിന്നയക്കുന്ന അനധികൃത സ്വർണം കാർഗോ വഴിയായിരുന്നു സംഘം നാട്ടിലെത്തിച്ചിരുന്നത്.
തുടർന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻറലിജൻസ് പ്രതികളുടെ വീടുകളിലും മറ്റും നടത്തിയ പരിശോധനയിൽ മുമ്പും കള്ളക്കടത്ത് നടത്തിയതിെൻറ തെളിവുകൾ കണ്ടെത്തിയിരുന്നു. തുടർന്ന് കോഫെപോസ നിയമത്തിലെ വകുപ്പുകൾ പ്രകാരം ഇവരെ കരുതൽ തടങ്കലിൽ വെക്കാൻ ഉത്തരവിടുകയായിരുന്നു.
ഇതിെൻറ അടിസ്ഥാനത്തിൽ ഇയാളെ പിടികൂടാൻ ജില്ല പൊലീസ് മേധാവി സുജിത് ദാസ്, കുറ്റിപ്പുറം പൊലീസിന് നിർദേശം നൽകി. കസ്റ്റഡിയിലെടുത്ത പ്രതിയെ കുറ്റിപ്പുറം പൊലീസ് തിരുവനന്തപുരം ജയിൽ സൂപ്രണ്ട് മുമ്പാകെ ഹാജരാക്കി കരുതൽ തടങ്കലിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.