കുറ്റിപ്പുറം (മലപ്പുറം): 11 വർഷം മുമ്പ് കാണാതായ ഭാര്യയെ ഭർത്താവിന് തിരിച്ചേൽപ്പിച്ച് തവനൂർ റെസ്ക്യൂ ഹോം അധികൃതർ. മധ്യപ്രദേശ് രേവ സ്വദേശി മുന്നി കൗശലയെയാണ് (43) വർഷങ്ങൾക്ക് ശേഷം നാട്ടിലെത്തിച്ചത്. 2011ലാണ് ഭർത്താവുമായി പിണങ്ങി മുന്നി വീട് വിട്ടിറങ്ങിയത്. പിന്നീട് മധ്യപ്രദേശിൽനിന്ന് ട്രെയിൻ യാത്രക്കിടെ കാണാതാവുകയായിരുന്നു.
എഴുത്തും വായനയും അറിയാത്ത അവർ കേരളത്തിൽ എത്തുകയും താനൂർ പൊലീസ് വഴി തവനൂരിലെ അഭയ കേന്ദ്രത്തിൽ എത്തുകയും ചെയ്തു. ഇവിടെ നിന്ന് മതിയായ ചികിത്സയും ഭക്ഷണവും മറ്റു സൗകര്യങ്ങളും ലഭിച്ചെങ്കിലും മുന്നിക്ക് വീട് സ്വപ്നമായി അവേശിച്ചു.
സ്ഥാപന ജീവനക്കാരും എം.എസ്.കെയും വകുപ്പ് മേധാവിമാരും നടത്തിയ നിരന്തര പ്രയത്നത്തിന് ഒടുവിൽ ദേവേന്ദ്രസിങ് എന്ന യു.പി പൊലീസ് വഴി മുന്നിയുടെ കുടുംബത്തിൽ എത്തിപ്പെട്ടു. തിങ്കളാഴ്ചയോടെ മുന്നി ഭർത്താവ് ഓംപ്രകാശിനെ കണ്ടുമുട്ടി.
അദ്ദേഹത്തെ കണ്ടതും മുന്നി ഓടിപ്പോയി തന്റെ പ്രിയതമനുമായി സ്നേഹം പങ്കിട്ടു. തവനൂർ റെസ്ക്യൂ ഹോം ജീവനക്കാരായ സുനിത, ശരത്ത് എന്നിവരാണ് മുന്നിയെ നാട്ടിലെത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.