കുറ്റിപ്പുറം: കുട്ടികൾ വളർന്നതിനാലും മറ്റും വീടിന്റെ ഷോക്കേസിൽ വെറുതെ ഇരിക്കുന്ന കളിപ്പാട്ടങ്ങൾ കുറ്റിപ്പുറം ‘ഇല’യിൽ എത്തിക്കാം. കൃത്യമായ കൈകളിലെത്തും. അപരസ്നേഹം കുട്ടികളിൽ വളർത്തുക എന്ന ലക്ഷ്യത്തോടെയുള്ള ’ഇല’ ഫൗണ്ടേഷന്റെ പുതിയ ആശയമാണിത്. കുട്ടികളുള്ള വീടുകളിലെ സ്ഥിരം കാഴ്ചയാണ് കളിപ്പാട്ടങ്ങൾ. കളിപ്പാട്ടങ്ങൾ ലഭിക്കാതെ ആഗ്രഹം മനസ്സിലൊതുക്കി ജീവിക്കുന്ന കുഞ്ഞുങ്ങൾക്കും അവ പങ്കുവെക്കാൻ അവസരം നൽകുക എന്നതാണ് പദ്ധതി ലക്ഷ്യം. ഇതിനകം കേരളത്തിന്റെ വിവിധയിടങ്ങളിൽ നിരവധി കളിപ്പാട്ടങ്ങൾ ‘ഇല’ പ്രവർത്തകർ ശേഖരിച്ചു കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.