കുറ്റിപ്പുറം: തവനൂർ കടകശ്ശേരി ഇയ്യാത്തുമ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളെന്ന് സംശയിക്കുന്ന യുവാവിെൻറ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. അയൽവാസിയായ അഡ്വ. അഹമ്മദ് ബഷീർ കൊലപാതകം നടന്ന വീടിന് സമീപത്ത് കണ്ടെന്ന് പറഞ്ഞ രണ്ട് യുവാക്കളിൽ ഒരാളുടെ രേഖാചിത്രമാണ് പൊലീസ് തയാറാക്കിയത്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഡിവൈ.എസ്.പി തിരൂർ (ഫോൺ: 9497990105), ചങ്ങരംകുളം സി.ഐ (ഫോൺ: 9497947224) എന്നിവരെ അറിയിക്കണം. സംഭവദിവസം വൈകീട്ട് 5.19നാണ് അഹമ്മദ് ബഷീർ യുവാക്കളെ കണ്ടത്. കറുപ്പിൽ ചുവപ്പ് വരയുള്ള പുതിയ മോഡൽ 220 പൾസർ ബൈക്കിലാണ് ഇവർ സംഭവസ്ഥലത്തെത്തിയത്. അഹമ്മദ് ബഷീർ വയോധികയുടെ വീടിന് മുന്നിലൂടെ പോകുേമ്പാഴാണ് സംശയാസ്പദ സാഹചര്യത്തിൽ യുവാക്കളെ കണ്ടത്.
ഇതേ യുവാക്കളെ കൊലപാതകം നടക്കുന്നതിന് രണ്ട് ദിവസം മുമ്പ് മറ്റു ചിലരും കണ്ടതായി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. എന്നാൽ, പരിസരങ്ങളിലെ സി.സി.ടി.വി കാമറകളിൽ ഇവരുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടില്ല. പ്രതികളെന്ന് സംശയിക്കുന്ന യുവാക്കൾക്ക് പ്രദേശവാസികളുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നന്വേഷിക്കുന്നുണ്ട്. ബുധനാഴ്ചയും ഡിവൈ.എസ്.പി ഉൾപ്പെടെ ഉള്ളവരുടെ സാന്നിധ്യത്തിൽ നാട്ടുകാരെ ചോദ്യം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.