കുറ്റിപ്പുറം: ഗവ. താലൂക്ക് ആശുപത്രിയിൽ നാഷനൽ ഹെൽത്ത് മിഷൻ പദ്ധതി പ്രകാരം നിർമാണം പൂർത്തീകരിച്ച കണ്ണാശുപത്രി പ്രവർത്തന സജ്ജമാക്കുന്നത് സംബന്ധിച്ച് ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ നിയമസഭയിൽ ചോദ്യം ഉന്നയിച്ചു.നിർമാണം പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും പ്രവർത്തനം ആരംഭിക്കാൻ നേരിടുന്ന കാലതാമസത്തെക്കുറിച്ചും ചികിത്സാ ഉപകരണങ്ങളും ഡോക്ടർമാർ അടക്കമുള്ള ജീവനക്കാരെയും അനുവദിച്ച് പ്രവർത്തന സജ്ജമാക്കാനുള്ള നടപടികൾ സംബന്ധിച്ചുമാണ് ചോദ്യം ഉന്നയിച്ചത്.
കണ്ണാശുപത്രിക്കായി എൻ.എച്ച്.എം പ്രകാരം അനുമതി നൽകിയ ഒമ്പതിൽ ആറ് ഉപകരണങ്ങൾക്ക് വിതരണ ഉത്തരവ് നൽകിയിട്ടുണ്ടെന്നും മൂന്ന് ഉപകരണങ്ങൾ കൂടി വാങ്ങാനുള്ള നടപടികൾ സ്വീകരിച്ച് വരുന്നതായും ആരോഗ്യമന്ത്രി വീണ ജോർജ് എം.എൽ.എയുടെ ചോദ്യത്തിനുള്ള മറുപടിയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.