ദേ​ശീ​യ​പാ​ത വി​ക​സ​നം: സ്ഥ​ല​മെ​ടു​പ്പ് ഡി​സം​ബ​റി​ൽ പൂ​ർ​ത്തി​യാ​ക്കും

കു​റ്റി​പ്പു​റം: ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​നു​ള്ള സ്ഥ​ല​മെ​ടു​പ്പ് ഡി​സം​ബ​റോ​ടെ പൂ​ർ​ത്തി​യാ​ക്കും. ഏ​ഴ് വി​ല്ലേ​ജു​ക​ളി​ൽ ഇ​തി​ന​കം സ്ഥ​ല​മെ​ടു​പ്പ് പൂ​ർ​ത്തി​യാ​ക്കി ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി​ക്ക് കൈ​മാ​റി. കു​റ്റി​പ്പു​റം, ചേ​ലേ​മ്പ്ര, തേ​ഞ്ഞി​പ്പ​ലം, പ​ള്ളി​ക്ക​ൽ, ആ​ത​വ​നാ​ട്, കാ​ട്ടി​പ്പ​രു​ത്തി, ന​ടു​വ​ട്ടം വി​ല്ലേ​ജു​ക​ളി​ലാ​ണ് 100 ശ​ത​മാ​നം ഭൂ​മി​യും കൈ​മാ​റി​യ​ത്.

ജി​ല്ല​യി​ൽ 24 വി​ല്ലേ​ജു​ക​ളി​ലൂ​ടെ​യാ​ണ് ദേ​ശീ​യ​പാ​ത ക​ട​ന്നു​പോ​കു​ന്ന​ത്. പൊ​ന്നാ​നി താ​ലൂ​ക്കി​ൽ 70 ശ​ത​മാ​നം, തി​രൂ​രി​ൽ 84, തി​രൂ​ര​ങ്ങാ​ടി​യി​ൽ 81, കൊ​ണ്ടോ​ട്ടി​യി​ൽ 79 ശ​ത​മാ​നം എ​ന്നി​ങ്ങ​നെ​യാ​ണ്​ സ്ഥ​ല​മെ​ടു​പ്പ് ന​ട​ന്ന​ത്.

ജി​ല്ല​യി​ൽ അ​ടി​യ​ന്ത​ര​മാ​യി സ്ഥ​ല​മെ​റ്റ​ടു​പ്പ്​ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ക​ല​ക്ട​ർ എ​ൻ.​എ​ച്ച് 3E(2) (b) ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. ത​ർ​ക്ക​ങ്ങ​ളും എ​തി​ർ​പ്പു​ക​ളും ഉ​ള്ള ഭൂ​മി​ക​ൾ ഇ​നി​യൊ​രു മു​ന്ന​റി​യി​പ്പി​ല്ലാ​തെ അ​ടി​യ​ന്ത​ര​മാ​യി ഏ​റ്റെ​ടു​ക്കാ​നാ​ണ് ഉ​ത്ത​ര​വാ​യ​ത്. 3,496 കോ​ടി രൂ​പ​യാ​ണ് വി​ത​ര​ണം ചെ​യ്യേ​ണ്ട ന​ഷ്​​ട​പ​രി​ഹാ​രം. 2,671 കോ​ടി രൂ​പ​യും വി​ത​ര​ണം ചെ​യ്തു ക​ഴി​ഞ്ഞു. ഭൂ​മി​യു​ടെ​യും കെ​ട്ടി​ട​ങ്ങ​ളു​ടെ​യും ഉ​ട​മ​സ്ഥാ​വ​കാ​ശം തെ​ളി​യി​ച്ച​വ​ർ​ക്കാ​ണ് ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​കു​ന്ന​ത്.

പ​ല രേ​ഖ​ക​ളി​ലെ​യും പ്ര​ശ്​​ന​ങ്ങ​ൾ കാ​ര​ണം സ്ഥ​ല​മെ​ടു​പ്പ് വൈ​കു​ന്ന​ത് പ​രി​ഹ​രി​ക്കാ​ൻ ഒ​ക്ടോ​ബ​ർ ആ​ദ്യ​വാ​രം അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. പ​ല​യി​ട​ങ്ങ​ളി​ലും ഉ​ട​മ​ക​ൾ ത​ന്നെ കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു മാ​റ്റി​യി​ട്ടു​ണ്ട്. 100 ശ​ത​മാ​നം സ്ഥ​ല​മേ​െ​റ്റ​ടു​ത്ത വി​ല്ലേ​ജു​ക​ളി​ൽ വ്യാ​ഴാ​ഴ്ച മു​ത​ൽ ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി മേ​ൽ​നോ​ട്ട​ത്തി​ൽ കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു മാ​റ്റു​ന്ന ജോ​ലി ആ​രം​

ഭി​ക്കും. ചേ​ലേ​മ്പ്ര വി​ല്ലേ​ജി​ലാ​ണ് ഇ​തി​ന് തു​ട​ക്ക​മി​ടു​ന്ന​ത്. നി​ർ​മി​തി​ക​ൾ പൊ​ളി​ച്ചു മാ​റ്റാ​ൻ ഹൈ​ദ​രാ​ബാ​ദ് ആ​സ്ഥാ​ന​മാ​യ കെ.​എ​ൻ.​ആ​ർ ക​ൺ​സ്ട്ര​ക്​​ഷ​ൻ​സ് ലി​മി​റ്റ​ഡ് ക​മ്പ​നി​ക്കാ​ണ് ക​രാ​ർ ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

വി​ത​ര​ണം ചെ​യ്​​ത ന​ഷ്​​ട​പ​രി​ഹാ​ര​ത്തു​ക
(താ​ലൂ​ക്ക്, തു​ക ക്ര​മ​ത്തി​ൽ)
പൊ​ന്നാ​നി 428 കോ​ടി
തി​രൂ​ർ 1011 കോ​ടി
തി​രൂ​ര​ങ്ങാ​ടി 1000 കോ​ടി
കൊ​ണ്ടാ​ട്ടി 232 കോ​ടി
Tags:    
News Summary - National Highway Development: The site will be completed by December

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.