കുറ്റിപ്പുറം: പ്രതിഷേധങ്ങൾക്കൊടുവിൽ കഞ്ഞിപ്പുര-മൂടാൽ ബൈപ്പാസിൽ ടാറിങ് ആരംഭിച്ചു. ചുങ്കം മുതൽ മൂടാൽ വരെയാണ് ടാർ ചെയ്യുന്നത്. വ്യാഴാഴ്ച രാവിലെ മുതൽ കാർത്തല ചുങ്കത്ത് നിന്നാണ് ടാറിങ് ആരംഭിച്ചത്. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ആദ്യഘട്ടത്തിൽ രണ്ട് കിലോമീറ്റർ ദൂരമാണ് ടാറിങ് നടത്തുന്നത്. തുടർന്ന് മറ്റു പ്രവൃത്തികൾ നടത്തും.
ഡിസംബർ നാലിന് നിർമാണം നിലച്ച റോഡിൽ പൊടിശല്യം രൂക്ഷമായതിനെ തുടർന്ന് പ്രദേശവാസികളും കോളജ് വിദ്യാർഥികളും ചേർന്ന് റോഡ് ഉപരോധിച്ചിരുന്നു. നാല് മണിക്കൂറോളം നീണ്ട പ്രതിഷേധം ഏറെ ചർച്ചയായിരുന്നു. ജില്ല കലക്ടർ നേരിട്ട് ചർച്ചക്ക് വിളിച്ചതിന്റെയും തിരുവനന്തപുരത്ത് വെച്ച് പൊതുമരാമത്ത് സെക്രട്ടറിയുമായും ചീഫ് എൻജിനീയറുമായും നേരിട്ട് ചർച്ച് ചെയ്യാമെന്ന എക്സിക്യൂട്ടീവ് എൻജിനീയറുടെയും സി.ഐയുടെയും ഉറപ്പിന്മേലായിരുന്നു നാലാം തീയതിയിലെ റോഡ് ഉപരോധം നാട്ടുകാർ അവസാനിപ്പിച്ചത്.
തുടർന്ന് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ബിജുമായി തിരുവനന്തപുരത്ത് ചർച്ച നടത്തി യാത്രാക്ലേശവും രൂക്ഷമായ പൊടിശല്യവും പിഞ്ചു കുട്ടികളടക്കമുള്ളവരുടെ ആരോഗ്യ പ്രശ്നങ്ങളും നേരിട്ട് സെക്രട്ടറിയെ നാട്ടുകാർ ധരിപ്പിച്ചു. അടിയന്തിര പ്രാധാന്യത്തോടെ വിഷയത്തിൽ ഇടപെടാമെന്ന ഉറപ്പും നിലവിൽ മെറ്റലിങ് ചെയ്ത ഭാഗത്ത് എത്രയും പെട്ടെന്ന് ടാർ ചെയ്യാനുള്ള നിർദ്ദേശം നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് വ്യാഴാഴ്ച ടാറിങ് ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.