ഹൈ​ടെ​ക്കാ​യി തി​രൂ​ർ എം.​വി.​ഡി; ടെ​സ്റ്റ് ഗ്രൗ​ണ്ടി​ൽ​നി​ന്ന് വീ​ട്ടി​ലെ​ത്തും മു​മ്പ് ഫ​ലം ഫോ​ണി​ലെ​ത്തും

കു​റ്റി​പ്പു​റം: ഡ്രൈ​വി​ങ് ടെ​സ്റ്റ് ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്തു​മ്പോ​ഴേ​ക്ക് ഫ​ലം മൊ​ബൈ​ൽ ഫോ​ണി​ലെ​ത്തും. തി​രൂ​ർ മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഡി​പ്പാ​ർ​ട്ട്മെ​ന്‍റാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്.

ഫ​ലം ടെ​സ്റ്റ് ദി​വ​സം ത​ന്നെ മാ​ർ​ക്ക്ചെ​യ്ത് തു​ട​ങ്ങി​യ​തോ​ടെ വി​ജ​യി​ച്ച​വ​ർ​ക്ക് ഫോ​ണി​ലേ​ക്ക് വ​രു​ന്ന മെ​സേ​ജി​ലെ ലി​ങ്ക് വ​ഴി ലൈ​സ​ൻ​സി​ന്‍റെ പ്രി​ന്‍റ് എ​ടു​ക്കാ​നാ​കും. പ​രാ​ജ​യ​പ്പെ​ട്ട​വ​ർ​ക്ക് അ​ന്ന് ത​ന്നെ പി​ഴ​യ​ട​ച്ച് അ​ടു​ത്ത ടെ​സ്റ്റ് തീ​യ​തി ബു​ക്ക് ചെ​യ്യാ​നു​മാ​കും.

കോ​ഴി​ക്കോ​ട് നി​ന്ന്സ്ഥ​ലം മാ​റി​യെ​ത്തി​യ എം.​വി.​ഐ മ​ഹേ​ഷ് ച​ന്ദ്ര​നും എ​ൻ​ഫോ​ഴ്സ് മെ​ന്‍റി​ൽ​നി​ന്ന് താ​ത്കാ​ലി​ക​മാ​യെ​ത്തി​യ എം.​വി.​ഐ. ജ​യ​ച​ന്ദ്ര​നും ചേ​ർ​ന്ന് ടെ​സ്റ്റ് റി​സ​ൾ​ട്ട് അ​ന്നേ ദി​വ​സം മാ​ർ​ക്ക് ചെ​യ്യു​ന്ന​ത് തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് തി​രൂ​ർ ഓ​ഫി​സ് ഹൈ​ടെ​ക് ആ​യ​ത്.

നേ​ര​ത്തെ ടെ​സ്റ്റ് ഫ​ലം ആ​ഴ്ച​ക​ളെ​ടു​ത്താ​ണ് മെ​സേ​ജാ​യി വ​ന്നി​രു​ന്ന​ത്. പ​രാ​ജ​യ​പെ​ട്ട​വ​രു​ടെ വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ രേ​ഖ​പ്പെ​ടു​ത്താ​ത്തോ​ടെ അ​ടു​ത്ത ടെ​സ്റ്റി​ന് ആ​ഴ്ച്ച​ക​ൾ കാ​ത്തി​രി​ക്കേ​ണ്ടി വ​ന്നി​രു​ന്നു. കാ​ർ​ഡ് രൂ​പ​ത്തി​ലു​ള്ള ലൈ​സ​ൻ​സ് ല​ഭി​ക്കു​ന്നി​ലെ​ങ്കി​ലും മെ​സേ​ജ് വ​രു​ന്ന​തോ​ടെ പ്രി​ന്‍റെ​ടു​ത്ത് ഉ​പ​യോ​ഗി​ക്കാ​നാ​കു​മെ​ന്ന സ​മാ​ധാ​ന​ത്തി​ലാ​ണ് അ​പേ​ക്ഷ​ക​ർ.

ടെ​സ്റ്റ് റി​സ​ൾ​ട്ട് ഗ്രൗ​ണ്ടി​ൽ​നി​ന്ന് ത​ന്നെ മാ​ർ​ക്ക് ചെ​യ്യ​ണ​മെ​ന്ന നി​ർ​ദ്ദേ​ശം ന​ട​പ്പാ​ക്കാ​നാ​യി ഭൂ​രി​ഭാ​ഗം എം.​വി.​ഐ​മാ​ർ​ക്കും സ​ർ​ക്കാ​ർ ലാ​പ്ടോ​പ് ന​ൽ​കി​യി​രു​ഫ​ലം മാ​ർ​ക്ക് ചെ​യ്തി​രു​ന്ന​ത്. മൂ​ന്ന് എം.​വി.​ഐ മാ​രി​ൽ നേ​ര​ത്തെ തി​രൂ​രി​ലു​ള്ള എം.​വി.​ഐ​യു​ടെ അ​ല​സ​ത കാ​ര​ണം ചി​ല​രു​ടെ ഫ​ലം മെ​സേ​ജാ​യി വ​രാ​ൻ ഇ​പ്പോ​ഴും കാ​ല​താ​മ​സം പി​ടി​ക്കു​ക​യും ലൈ​സ​ൻ​സ് പു​തി​ക്കി ല​ഭി​ക്കാ​ൻ കാ​ല​താ​മ​സം വ​രു​ന്നു​ണെ​ന്ന പ​രാ​തി​യും നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.

Tags:    
News Summary - Tirur MVD for Hi-Tech- result will easily getting by phone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.