വി.​എം. കൊ​ള​ക്കാ​ട്​ മു​ൻ മു​ഖ്യ​മ​ന്ത്രി എ.​കെ. ആ​ന്റ​ണി​ക്കൊ​പ്പം

വി.എം. കൊളക്കാട്: വിട വാങ്ങിയത് കോൺഗ്രസ് വളർച്ചയിൽ മുഖ്യ പങ്ക് വഹിച്ചയാൾ

കുറ്റിപ്പുറം: 1990കളിൽ മലബാറിലെ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ പ്രധാനിയായിരുന്നു ശനിയാഴ്ച അന്തരിച്ച കുറ്റിപ്പുറം കൊളക്കാട് സ്വദേശി വകയിൽ മുഹമ്മദ് കുട്ടി എന്ന വി.എം. കൊളക്കാട്. ജില്ലയിൽ കോൺഗ്രസ് പ്രസ്ഥാനത്തെ വളർത്തുന്നതിൽ മുഖ്യപങ്ക് വഹിച്ചു.

രാഷ്ട്രീയക്കാരൻ എന്നതിൽ ഉപരി മികച്ച വാഗ്മിയും നാടകനടനുമായിരുന്നു. വകയിൽ ഹൈദ്രുവിന്റെയും ഫാത്തിമ്മ കുട്ടിയുടെയും മകനായി 1936ലാണ് ജനനം. മെട്രിക്കുലേഷൻ വരെ പഠിച്ച വി.എം കൊളക്കാട് കലാ-സാംസ്കാരിക സാമൂഹിക രംഗങ്ങളിൽ വരവറിയിച്ചു. പിന്നീട് സജീവ രാഷ്ട്രീയത്തിലേക്ക് എത്തിപ്പെട്ടു.

പഠിക്കുന്ന കാലത്തേ കോൺഗ്രസ് രാഷ്ട്രീയത്തിൽ സജീവമായ കൊളക്കാട് ജില്ലയിൽ ആര്യാടനോടൊപ്പം ചേർന്നുനിന്ന് കോൺഗ്രസ് വളർത്തുന്നതിൽ സജീവ പങ്ക് വഹിച്ചു. 1969 മുതൽ 2005 വരെ കോൺഗ്രസിന്റെ സജീവ അംഗമായി. 1970 മുതൽ 1780 വരെ ഡി.സി.സി ജനറൽ സെക്രട്ടറി, 1980 മുതൽ 1989 വരെ ഡി.സി.സി വൈസ് പ്രസിഡന്‍റ്, 1989 മുതൽ 1993 വരെ പ്രസിഡന്‍റ്.

കേരള ഖാദി തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ, കേരള ഖാദി ആൻഡ് ഗ്രാമ വ്യവസായ ബോർഡ് അംഗം എന്നീ പദവിയും അലങ്കരിച്ചു.കുറ്റിപ്പുറം സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ, ബ്ലോക്ക് ഡവലപ്പ്മെന്റ് കമ്മിറ്റി ചെയർമാൻ, ജില്ല വികസന സമിതി അംഗം, തിരൂർ താലൂക്ക് മാർക്കറ്റിങ് സഹകരണ സംഘം ഡയറക്ടർ, കൊച്ചിൻ കൺസ്യൂമർ ഫെഡറേഷൻ വൈസ് ചെയർമാൻ, എറണാകുളം കൺസ്യൂമർ കോഓപറേറ്റിവ് വൈസ് ചെയർമാൻ, ദേശീയ കൺസ്യൂമർ കോപറേറ്റിവ് ഡെലിഗേറ്റ്, തിരുവനന്തപുരം ക്ഷീര വിതരണ സൊസൈറ്റി ഡയറക്ടർ, കേരള ഗ്രന്ഥശാല സംഘം കൺട്രോൾ ബോർഡ് അംഗം, സംസ്ഥാന സാക്ഷരത നിയന്ത്രണ ബോർഡ് ഡയറക്ടർ, ഗ്രാജ്വേഷൻ കമ്മിറ്റി ചെയർമാൻ, നടുവട്ടം മൺപാത്ര വ്യവസായ സംഘം ഡയറക്ടർ എന്നീ സ്ഥാനങ്ങളും വഹിച്ചു. സജീവ രാഷ്ട്രീയത്തോടൊപ്പം കലാ-സാംസ്കാരിക ലൈബ്രറി, നാടക രംഗങ്ങളിലെ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി.

70കളിൽ നാടക അഭിനയ രംഗത്ത് സജീവ സാന്നിധ്യമായിരുന്നു കൊളക്കാടിന്റേത്. കണ്ടം വെച്ച കോട്ട്, ഇബ്ലീസിന്റെ മക്കൾ എന്നീ നാടകങ്ങളിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു. കേരളത്തിലെ എലൈറ്റ് ലൈബ്രറിയുടെ സ്ഥാപകരിൽ പ്രധാനിയാണ്.

കേരളത്തിലെ പ്രമുഖരായ പല നേതാക്കളുമായി ആത്മബന്ധം ഉണ്ടായിരുന്നു. യു.ഡി.എഫ് നേതാക്കളായ എ.കെ. ആന്റണി, ഉമ്മൻ ചാണ്ടി, വി.ഡി. സതീശൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ, അബ്ദുസമദ് സമദാനി, വി.എം. സുധീരൻ, എം.എം. ഹസ്സൻ എന്നിവർ അനുശോചനമറിയിച്ചു. മുൻ മന്ത്രിമാരായ രമേശ് ചെന്നിത്തല, ആര്യാടൻ മുഹമ്മദ്, കെ.പി.എ. മജീദ്, ഡി.സി.സി പ്രസിഡന്‍റ് വി.എസ്. ജോയി തുടങ്ങിയവർ നേരിട്ടെത്തി അനുശോചനമറിയിച്ചു. കെ.പി.സി.സിക്ക് വേണ്ടി വി.ടി. ബൽറാം റീത്ത് സമർപ്പിച്ചു.

Tags:    
News Summary - V.M. Kolakkad: The man who played a major role in the growth of Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.