കുറ്റിപ്പുറം: ജീവകാരുണ്യ പ്രവർത്തനത്തിൽ സജീവ സാന്നിധ്യമായ 'ഇല' ഫൗണ്ടേഷനിലെ വളന്‍റിയർമാർ കൃഷി ചെയ്ത തണ്ണിമത്തൻ വിളവെടുത്തു.
ഇലയിലെ സേവന പ്രവർത്തനങ്ങളായ പാലിയേറ്റിവ്, ഡയാലിസിസ്, സൈക്യാട്രി, ഓർഫൻ കെയർ, മെഡിസിൻ സപ്പോർട്ട്, വിവിധ പുനരധിവാസ പ്രവർത്തനങ്ങൾ എന്നിവക്കാണ് തണ്ണിമത്തനിലെ ലാഭവിഹിതം ഉപയോഗിക്കുന്നത്.
വില നിശ്ചയിക്കാത്ത വിതരണത്തിൽ വാങ്ങുന്നയാളാണ് വിലയിടേണ്ടത് എന്ന പ്രത്യേകതയുണ്ട്.
കുറ്റിപ്പുറം കഴുത്തല്ലൂർ പാടത്ത് ഇസ്മായിൽ ബാപ്പു എന്ന കർഷകന്റെ കൃഷിയിടത്തിലാണ് തണ്ണിമത്തൻ കൃഷിയിറക്കിയത്. 350ഓളം എണ്ണമുള്ള തണ്ണിമത്തൻ ഏകദേശം 1500ഓളം കിലോ തൂക്കം വരും. പ്രതികൂല കാലാവസ്ഥയിൽ വിളവെടുപ്പ് നേരത്തേയാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.