മലപ്പുറം: വാടക നൽകാത്തതിനെതുടർന്ന് വീട്ടിൽനിന്ന് ഇറക്കിവിട്ട ലക്ഷ്മിയമ്മക്ക് കാവുങ്ങൽ നവജീവനിൽ ആശ്രയം. തമിഴ്നാട് അരിയല്ലൂർ സ്വദേശിനിയാണിവർ. 63കാരിയായ ലക്ഷ്മിയമ്മയും കൂലിപ്പണിക്കാരനായ മകനുമാണ് പുളിക്കലിലെ വീട്ടിൽ വാടകക്ക് താമസിച്ചിരുന്നത്. മകൻ നാട്ടിൽ പോയിരിക്കുകയാണ്.
വാടക നൽകാത്തതിനെ തുടർന്ന് വീട്ടിൽനിന്ന് ഇറക്കി വിടുകയായിരുന്നെന്ന് ഇവർ പറയുന്നു. ഇവർ 25 െകാല്ലം മുമ്പ് ജില്ലയിലെത്തി വിവിധ ജോലികൾ ചെയ്ത് കഴിയുകയായിരുന്നു. പുളിക്കലിൽനിന്ന് ബസ് കയറി ബുധനാഴ്ച ഉച്ചയോെടയാണ് മലപ്പുറത്ത് എത്തിയത്. ഇവരുടെ കാലിനും തലക്കും വേദന അനുഭവപ്പെട്ടതിനെ തുടർന്ന് കോട്ടപ്പടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.
കൂട്ടിന് ആരുമില്ലെന്നും പോകാൻ സ്ഥലമില്ലാത്തതിനാൽ ഇവിടെ കിടന്നോളാം എന്ന് അറിയിച്ചതോടെ ആശുപത്രി അധികൃതർ ട്രോമാകെയർ വളൻറിയർമാർക്ക് വിവരം നൽകുകയായിരുന്നു. തുടർന്ന് വളൻറിയർമാരായ ഇംതിയാസ് കൈനോട്, ഷാജി വാറങ്കോട് എന്നിവരുടെ നേതൃത്വത്തിൽ ലക്ഷ്മിയമ്മയെ കാവുങ്ങലിലെ നവജീവൻ ചാരിറ്റബിൾ ട്രസ്റ്റ് വൃദ്ധസദനത്തിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.