മക​െൻറ വിവാഹച്ചടങ്ങില്‍ ഭൂരഹിതന് ഭൂമി നല്‍കി തൃപ്രങ്ങോട് പഞ്ചായത്ത് പ്രസിഡൻറ്

പുറത്തൂര്‍: മക്കളുടെ വിവാഹങ്ങള്‍ ആര്‍ഭാടമാക്കാൻ ലക്ഷങ്ങള്‍ ചെലവാക്കുന്ന ഇക്കാലത്ത് ആര്‍ഭാടങ്ങള്‍ വേണ്ടെന്നുവെച്ച് ആ പണം ഭൂരഹിത കുടുംബത്തിന് ഭൂമി സൗജന്യമായി നല്‍കി മാതൃകയായിരിക്കുകയാണ് തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. കുമാരന്‍.

25 വര്‍ഷമായി വാടകകെട്ടിടത്തില്‍ ജീവിച്ചിരുന്ന ഭൂരഹിത കുടുംബത്തിനാണ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറും സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗവുമായ പി. കുമാരന്‍ സൗജന്യമായി ഭൂമി നല്‍കിയത്. അദ്ദേഹത്തിെൻറ വീട്ടില്‍ നടന്ന ലളിതമായ ചടങ്ങില്‍ ഭൂമിയുടെ രേഖ വധൂവരന്മാരായ സുധീപും ലക്ഷ്മിയും ചേര്‍ന്ന് കുടുംബത്തിന് കൈമാറി. ചടങ്ങില്‍ സി.പി.എം ജില്ല കമ്മിറ്റി അംഗങ്ങളായ കൂട്ടായി ബഷീര്‍, എ. ശിവദാസന്‍, കെ. നാരായണന്‍, കെ. മുഹമ്മദ് ഫിറോസ്, പി. മുനീര്‍, സി. ഹരിദാസന്‍ എന്നിവര്‍ സംബന്ധിച്ചു. 

Tags:    
News Summary - Land giving to marriage function

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.