എടയൂർ: കോവിഡ് ബാധിതന് പ്ലാസ്മ ദാനം ചെയ്ത് സ്ഥാനാർഥിയുടെ ജീവ കാരുണ്യ പ്രവർത്തനം. ജില്ല പഞ്ചായത്ത് എടയൂർ ഡിവിഷനിലേക്ക് മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർഥി കെ.എ. സക്കീറാണ് പ്ലാസ്മ ദാനം ചെയ്ത്ത്.
കോവിഡ് പോസിറ്റിവായ വെന്നിയൂർ സ്വദേശി അബ്ദുല്ലക്കാണ് പ്ലാസ്മ നൽകിയത്. കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന അബ്ദുല്ലക്ക് കോവിഡ് ഭേദമായ ബി പോസിറ്റിവ് വിഭാഗത്തിൽപെട്ട പ്ലാസ്മ ആവശ്യമായിവന്നതോടെയാണ് സക്കീറിനെ തേടി ബുധനാഴ്ച രാത്രി ഫോൺ വരുന്നത്.
ഒരുമാസം മുമ്പാണ് സക്കീറിന് കോവിഡ് വന്ന് ഭേദമായത്. സ്ഥാനാർഥി പര്യടനത്തിനിടെ സക്കീർ വ്യാഴാഴ്ച രാവിലെ മഞ്ചേരി മെഡിക്കൽ കോളജിലെത്തി പ്ലാസ്മ ദാനം ചെയ്യുകയായിരുന്നു. എസ്.എഫ്.ഐ മലപ്പുറം ജില്ല സെക്രട്ടറിയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമാണ് സക്കീർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.