മലപ്പുറം: നഗരത്തെ പൂര്‍ണമായും ആധുനികവത്കരിക്കുക എന്ന പ്രധാന ലക്ഷ്യമാണ് പുതിയ ഭരണസമിതിക്ക് മുന്നിലുള്ളതെന്നും ജില്ല ആസ്ഥാനത്തെ അടിമുടി മാറ്റാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുമെന്നും നഗരസഭാധ്യക്ഷൻ മുജീബ് കാടേരി.
നഗര വികസനത്തിന് പുതിയ മാതൃകകള്‍ തേടും. ഈ മേഖലയില്‍ പ്രാവീണ്യം തെളിയിച്ച വിദഗ്ധരെ ഉള്‍പ്പെടത്തി രണ്ടാഴ്ചക്കകംതന്നെ സമിതി രൂപവത്കരിക്കുമെന്നും ഇവരെ ഒരുമിച്ചിരുത്തി പദ്ധതികൾ ആവിഷ്കരിക്കുമെന്നും മലപ്പുറം പ്രസ് ക്ലബിെൻറ 'മീറ്റ് ദ ഡ്രീംസ്' പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.
നഗരസഭയുടെ ഉടമസസ്ഥതയിലുള്ള ആറ് കെട്ടിടങ്ങള്‍ ആധുനികവത്കരിക്കും. കഴിഞ്ഞ ഭരണസമിതി ആരംഭിച്ച കോട്ടപ്പടി മാര്‍ക്കറ്റ് സമുച്ചയ നിര്‍മാണം പൂര്‍ത്തീകരിക്കുകയാണ് ആദ്യ ലക്ഷ്യം. പദ്ധതി പൂര്‍ത്തിയാക്കി ജനങ്ങള്‍ക്ക് ഒരുവര്ഷത്തികം തുറന്നുകൊടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ടൂറിസം രംഗത്തും പദ്ധതികള്‍ ആവിഷ്കരിക്കും. മലപ്പുറത്തിെൻറ പൈതൃകങ്ങള്‍ ഉള്‍പ്പെടുത്തി ഹെറിറ്റേജ് വാക്കിങ്ങിന് സംവിധാനമൊരുക്കും. നഗരം സൗന്ദര്യവത്കരിക്കും. മലപ്പുറത്തെ സംസ്ഥാനത്തെ ഏറ്റവും നല്ല ഉദ്യാന നഗരമക്കാന് ശ്രമിക്കും. സര്‍ക്കാര്‍ ഫണ്ടുകള്‍ക്ക് പുറമെ മറ്റു സഹായങ്ങളും ലഭ്യമാക്കും. മലപ്പുറത്തിനൊപ്പം സമീപ പ്രദേശങ്ങളുടെ വികസനത്തിനുവേണ്ട നടപടികള്‍ കൈക്കൊള്ളും.
നഗരസഭ ഓഫിസിനെ പൂര്‍ണമായും ഐ.ടി വത്കരിക്കും. ഇതിനായി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. വിദ്യാഭ്യാസ, ആരോഗ്യമേഖലയിലും സര്‍ക്കാര്‍ പദ്ധതികള്‍ കൂടാതെ നഗരസഭ സ്വന്തമായി പദ്ധതികള്‍ നടപ്പാക്കും. തൊഴിലവസരങ്ങള്‍ സൃഷ്ടക്കുന്നതും പരിഗണനയിലുണ്ട്.
മാലിന്യ നിര്‍മാര്‍ജന ശുചിത്വ മിഷനുമായി ചേര്‍ന്ന് പദ്ധതികള്‍ കാര്യക്ഷമമാക്കും. ജനങ്ങളുടെ പൂര്‍ണ പിന്തുണയാണ് വികസനത്തിന് വേണ്ടതെന്നും മുജീബ് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.