മലപ്പുറം: കുടുംബശ്രീ ജില്ല മിഷനു കീഴില്‍ 82 തുണിസഞ്ചി നിര്‍മാണ യൂനിറ്റുകളെ ചേര്‍ത്ത് രൂപവത്കരിച്ച കണ്‍സോർഷ്യം ഏഴു മാസത്തിനുള്ളില്‍ നേടിയത് 2.04 കോടി രൂപയുടെ വിറ്റുവരവ്.
സപ്ലൈകോയുടെയും കേരള മെഡിക്കല്‍ സര്‍വിസ് കോർപറേഷെൻറയും നാല് പ്രധാന ഓര്‍ഡറുകളിലൂടെ 13,30,750 തുണിസഞ്ചികള്‍ ഉല്പാദിപ്പിച്ച് വിതരണം ചെയ്താണ് ചുരുങ്ങിയ കാലയളവിനുള്ളില്‍ മികച്ച നേട്ടം കൈവരിച്ചത്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ ഈ യൂനിറ്റുകളിലൂടെ രണ്ട് ലക്ഷത്തില്‍പരം മാസ്കുകളും തയാറാക്കി ഈ കുടുംബശ്രീ കൂട്ടായ്മ വില്പന നടത്തിയിട്ടുണ്ട്. കേരളത്തിലെ ഏറ്റവും വലിയ തുണിസഞ്ചി നിര്‍മാണ യൂനിറ്റുകളുള്ള സംഘടനയായി മാറാനും തുണിക്കടകള്‍, സ്വര്‍ണക്കടകള്‍, പലചരക്ക് കടകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ വിതരണം ചെയ്തു വരുന്ന പ്ലാസ്റ്റിക് സഞ്ചികള്‍ക്ക് പകരം തുണിസഞ്ചികള്‍ നിര്‍മിച്ചുനല്‍കാനും ലക്ഷ്യമിട്ടാണ് കണ്സോർഷ്യത്തിെൻറ പ്രവര്‍ത്തനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.