രണ്ടു പ്രളയവും മലപ്പുറം ജില്ലയിൽ കാര്യമായി ബാധിച്ച മേഖലകളിലൊന്നാണ് ടൂറിസം. പ്രധാന വിനോദകേന്ദ്രങ്ങളിൽ ഇൗ രണ്ടു വർഷവും വൻ നഷ്ടമാണുണ്ടായത്. ഇതിെന മറികടക്കുന്നതിനിടെയാണ് അടുത്ത പ്രതിസന്ധിയായി കോവിഡ് എത്തിയത്. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഘട്ടംഘട്ടമായി ലോക്ഡൗൺ പിൻവലിച്ചെങ്കിലും ഇൗ മേഖല ഇപ്പോഴും പഴയപടിയിലേക്ക് എത്തിയിട്ടില്ല.
ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളെല്ലാം അടഞ്ഞുകിടക്കുകയാണ്. നൂറുകണക്കിന് പേരാണ് വിനോദസഞ്ചാര കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തിയിരുന്നത്. സ്ഥിര വരുമാനം നഷ്ടമായതോടെ താൽക്കാലികമായി പുതിയ മേച്ചിൽപുറങ്ങൾ തേടിയിരിക്കുകയാണ് ഇവർ. കോട്ടക്കുന്ന് ടൂറിസം പാർക്ക്, പടിഞ്ഞാറേക്കര ബീച്ച്, നിലമ്പൂർ കനോലി പ്ലോട്ട്, ആഠ്യൻപാറ, തേക്ക് മ്യൂസിയം, കോഴിപ്പാറ വെള്ളച്ചാട്ടം, കരുവാരകുണ്ട് കേരളാംകുണ്ട്, ചേറുമ്പ് ഇക്കോവില്ലേജ്, നെടുങ്കയം എന്നിവയാണ് ജില്ലയിലെ പ്രധാന വിനോദകേന്ദ്രങ്ങൾ.
ചെറുകിട വിനോദസഞ്ചാര കേന്ദ്രങ്ങൾ വേറെയും. ഇവയെല്ലാം ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. ഇതിൽ പടിഞ്ഞാറേക്കര ബീച്ച് ഒഴികെ ബാക്കി എല്ലായിടത്തും പ്രളയം സാരമായി ബാധിച്ച ഇടങ്ങളാണ്. ഒരുവർഷം 10 ലക്ഷം പേർ വരെ എത്തിയിരുന്ന കോട്ടക്കുന്നിലാണ് ഏറ്റവും കൂടുതൽ ആഘാതമുണ്ടായിരിക്കുന്നത്. കഴിഞ്ഞ പ്രളയത്തിലുണ്ടായ ദുരന്തത്തെ തുടർന്ന് ദീർഘനാൾ അടച്ചിട്ടിരുന്ന പാർക്ക് പൂർവസ്ഥിതിയിലേക്ക് മടങ്ങിവരുന്നതിനിെടയാണ് വീണ്ടും ആഘാതമുണ്ടായത്.
വിവിധ പാർക്കുകളിൽ സ്കൂൾ വേനലവധിക്കാലത്ത് ലഭിക്കേണ്ടിയിരുന്ന വരുമാനം പൂർണമായി മുടങ്ങി. ഇതോടെ, വിവിധ പാർക്കുകളുടെ ടിക്കറ്റ് ടെൻഡർ എടുത്തവർ, സമീപത്ത് കടകൾ നടത്തിയിരുന്നവർ, പാർക്കുകൾക്കുള്ളിൽ വിവിധ സംരംഭങ്ങൾ നടത്തിയിരുന്നവർ ഇവരുടെയെല്ലാം ജീവിതമാർഗം വഴിമുട്ടി. ടൂറിസം കേന്ദ്രങ്ങൾക്കുള്ളിൽ പ്രവർത്തിച്ചിരുന്ന മുഴുവൻസ്ഥാപനങ്ങളും മാസങ്ങളായി അടച്ചിട്ടിരിക്കുകയാണ്. ഇവിടെയുണ്ടായിരുന്നവർക്കും പാർക്കുകളിൽ താൽക്കാലിക ജോലിയിലുണ്ടായിരുന്നവർക്കും തൊഴിൽ നഷ്ടമായി. നിലമ്പൂർ ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് ജീവിതം മുന്നോട്ടുെകാണ്ടുപോയവർക്കും പ്രതിസന്ധിയുടെ കാലമാണ്. ഇവരുടെ അവസ്ഥയും പരിതാപകരമാണ്.
ആയുർവേദ ടൂറിസവും ജില്ലയിൽ പ്രതിസന്ധിയുെട നാളുകളിലൂടെയാണ് കടന്നുപോകുന്നത്. വിദേശരാജ്യങ്ങളിൽനിന്നുള്ള വിമാന സർവിസുകൾ നിലച്ചതോടെ കോട്ടക്കൽ, കൊണ്ടോട്ടി എന്നിവിടങ്ങൾ കേന്ദ്രീകരിച്ചുള്ള ആയുർവേദസ്ഥാപനങ്ങൾക്ക് തിരിച്ചടിയായി. ഇവിെട തെറപ്പിസ്റ്റുകളായി ജോലിചെയ്തിരുന്നതുൾപ്പെടെ നിരവധിപേർക്ക് തൊഴിൽ നഷ്ടമായി. നാലു മാസമായി ഒാട്ടമില്ലാത്ത ടൂറിസ്റ്റ് ബസുകളുടെയും കാര്യം സമാനമാണ്. ഇവരിൽ പലരും റോഡരികിൽ പുതിയ കച്ചവടങ്ങളുമായി യാത്രക്കാർക്ക് മുന്നിലെത്തുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.