മലപ്പുറം: കെ.എസ്.ആര്.ടി.സി ഡിപ്പോയില്‍ നിന്നുള്ള രണ്ടാമത്തെ ബസ് ഓണ്‍ ഡിമാന്‍ഡ് സര്‍വിസ് വഴിക്കടവിലേക്ക് ആരംഭിച്ചു. രാവിലെ 8.10ന് വഴിക്കടവിൽ നിന്ന് മലപ്പുറത്തേക്കും വൈകുന്നേരം 5.10ന് തിരിച്ചുമാണ് യാത്ര.
ജില്ലയിലെ ആദ്യ ബോണ്ട് സര്‍വിസ് മലപ്പുറത്ത് നിന്ന് കാലിക്കറ്റ് യൂനിവേഴ്സിറ്റിയിലേക്കാണ് തുടങ്ങിയത്. ഇത് വിജയകരമായി തുടരുകയാണ്. കടലുണ്ടി, കോഴിക്കോട് എന്നിവിടങ്ങളിലേക്കും വൈകാതെ ബോണ്ട് സര്‍വിസ് ആരംഭിക്കും. 9400491362, 9946342249, 9495099912, 94472 03014 എന്നീ നമ്പറുകളില്‍ വിളിച്ചാണ് യാത്രക്കുള്ള ബോണ്ട് ട്രാവല്‍ കാര്‍ഡുകള്‍ കൈപ്പറ്റേണ്ടത്.
നിലമ്പൂര്‍ കെ.എസ്.ആര്.ടി.സി ഡിപ്പോ വഴിക്കടവ്-മലപ്പുറം സര്‍വിസും തുടങ്ങുന്നുണ്ട്. നിലമ്പൂര്‍ ഡിപ്പോയില്‍ ബുക്കിങ് ആരംഭിച്ചു. ആവശ്യക്കാർക്ക് 9188526755, 9446800623 നമ്പറുകളില്‍ വിളിക്കാം. മലപ്പുറം-വഴിക്കടവ് ബോണ്ട് സർവിസ് നഗരസഭാധ്യക്ഷ സി.എച്ച്. ജമീല ഫ്ലാഗ് ഓഫ് ചെയ്തു.
കൗണ്‍സിലര്‍മാരായ ഒ. സഹദേവന്, ഹാരിസ് ആമിയന്‍, കെ.എസ്.ആര്.ടി.സി ബോര്‍ഡ് അംഗങ്ങളായ ഫൈസല്‍ തങ്ങള്‍, ആലീസ് മാത്യു, സോണല്‍ ട്രാഫിക് ഓഫിസര്‍ ജോഷി ജോണ്‍, അസി. ട്രാന്‍സ്പോർട്ട് ഓഫിസര്‍ സി.കെ. രത്നാകരന്, യൂനിയൻ നേതാക്കളായ നസീർ അയമോൻ, എൻ.സി. സതീഷ്, എം.ആർ. ശെൽവരാജ്, ഹരീഷ് ചന്ദ്രൻ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.