മഞ്ചേരി (മലപ്പുറം): തുടർച്ചയായ 13 വർഷവും അവധി എടുക്കാതെ സ്കൂളിൽ പോകാൻ കഴിയുമോ? എന്നാൽ അങ്ങനെ സ്കൂളിൽ പോയി ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം പിടിച്ചിരിക്കുകയാണ് പുൽപറ്റ കാരാപറമ്പിെല 'സൗപർണിക'വീട്ടിൽ എം.എൻ. അക്ഷയ എന്ന മിടുക്കി. യു.കെ.ജി മുതൽ പ്ലസ് ടു വരെ ഒരു ദിവസം പോലും മുടങ്ങാതെ സ്കൂളിലെത്തിയാണ് അക്ഷയ ചരിത്രത്തിൽ ഇടംപിടിച്ചത്.
കോയമ്പത്തൂർ വിദ്യാനികേതനിലാണ് യു.കെ.ജി മുതൽ അഞ്ചാം ക്ലാസുവരെ പഠിച്ചത്. ആറാംക്ലാസ് മുതൽ പത്തുവരെ മഞ്ചേരി നോബിൾ സ്കൂളിലായിരുന്നു. കരിപ്പൂർ എയർപോർട്ട് സ്കൂളിൽനിന്ന് 76 ശതമാനം മാർക്കോടെയാണ് സി.ബി.എസ്.ഇ പ്ലസ് ടു വിജയിച്ചത്. ഇതിനിടയിൽ ഒരുദിവസം പോലും ക്ലാസ് മുടക്കിയില്ല. സ്കൂൾ രേഖകൾ പരിശോധിച്ച് ഉറപ്പാക്കിയാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സ് അക്ഷയക്ക് മുഴുസമയ ഹാജരുണ്ടെന്ന് അംഗീകരിച്ചത്.
ഇപ്പോൾ മീററ്റിൽ ബി.ടെക് ബയോ ഇൻഫോർമാറ്റിക് ഒന്നാം വർഷ വിദ്യാർഥിനിയാണ് അക്ഷയ. സംസ്ഥാന അമച്വർ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ ജേതാവാണ്. കോയമ്പത്തൂർ സ്വദേശി മണികണ്ഠെൻറയും വേങ്ങര സ്വദേശിനി ജി. നിഷയുടെയും മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.