മഞ്ചേരി (മലപ്പുറം): ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് ബാധിച്ചെത്തുന്ന പ്രതികൾക്ക് മതിയായ സുരക്ഷ ഒരുക്കാത്തതിനാൽ രക്ഷപ്പെടുന്നത് തുടർക്കഥയാകുന്നു. വേങ്ങര പൊലീസ് അറസ്റ്റ് ചെയ്ത തൃശൂർ േകച്ചേരി പട്ടിക്കര മനോജ് (40) ആണ് അവസാനമായി ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ടത്. ആശുപത്രിയിൽ നിന്നും മഞ്ചേരിയിലെ കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രത്തിൽ നിന്നുമടക്കം അഞ്ചാം തവണയാണ് പ്രതികൾ മുങ്ങുന്നത്. ഇതിൽ ഒരാളെയും പിടികൂടാനായിട്ടില്ല. കഴിഞ്ഞ ജൂണിലാണ് ആശുപത്രിയിൽ നിന്ന് കോഴിക്കോട് കല്ലായി സ്വദേശി കൈന്നൽ പറമ്പിൽ വീട്ടിൽ നൗഷാദ് എന്ന റംഷാദ് (19), എടവണ്ണപ്പാറ പൊന്നാട് ഓമാനൂർ സ്വദേശി കുറ്റിക്കാട്ടിൽ വീട്ടിൽ മെഹബൂബ് (22) എന്നിവർ ആദ്യമായി രക്ഷപ്പെട്ടത്.
ആശുപത്രിയിലെ നിരീക്ഷണ സെല്ലിൽ നിന്ന് ശുചിമുറിയിലെ വെൻറിലേഷൻ ഇളക്കിമാറ്റി പുറത്തെത്തി ആശുപത്രി വളപ്പിൽ നിർത്തിയിട്ടിരുന്ന ജീവനക്കാരെൻറ ബൈക്ക് േമാഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ഇവരെ പിന്നീട് പിടികൂടുകയും ചെയ്തു. എന്നാൽ മറ്റൊരു കേസിൽ അറസ്റ്റ് ചെയ്തതിന് ശേഷം കോവിഡ് ബാധിച്ച് ആശുപത്രിയിലെത്തിച്ച റംഷാദ് സെപ്റ്റംബറിൽ വീണ്ടും ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ടു. ഇത്തവണ ആശുപത്രി കെട്ടിടത്തിലെ കോണിപ്പടിയിലെ ചങ്ങല പൊട്ടിച്ചാണ് യുവാവ് കടന്നുകളഞ്ഞത്. ഒക്ടോബറിൽ കാളികാവ് പൊലീസ് രജിസ്റ്റർ ചെയ്ത കഞ്ചാവ് കേസിലെ പ്രതിയും ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. പിറ്റേദിവസം തന്നെ പിടിയിലാവുകയും ചെയ്തു.
ഒരാഴ്ചക്ക് ശേഷം തടവുകാർക്കായി ആരംഭിച്ച മഞ്ചേരിയിലെ കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രത്തിൽ നിന്നും വെസ്റ്റ് ബംഗാൾ മൂർഷിദബാദ് കാറ്റ്ലമാരി സ്വദേശി അനാറുൽ ബാഹാർ (23) രക്ഷപ്പെട്ടു. സെൻററിലെ ജനൽ വഴി റൂമിലെ ബെഡ് ഷീറ്റ് ഉപയോഗിച്ച് താഴേക്ക് ഇറങ്ങിയാണ് ഇയാൾ രക്ഷപ്പെട്ടത്. നാല് മാസം പിന്നിട്ടിട്ടും ഇയാളെ പിടികൂടാനായിട്ടില്ല. മെഡിക്കൽ കോളജിൽ പ്രതികൾക്ക് മതിയായ സുരക്ഷ ഒരുക്കാൻ കഴിയാത്തതിനാൽ മറ്റൊരു കെട്ടിടം ഏറ്റെടുത്താണ് പ്രതികൾക്കായുള്ള ചികിത്സ കേന്ദ്രം ആരംഭിച്ചത്. എന്നാൽ ഇവിടെ നിന്ന് സുരക്ഷ വീഴ്ച മുതലെടുത്ത് പ്രതി രക്ഷപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.