മഞ്ചേരിയിൽ ജലവിഭവ വകുപ്പിെൻറ വിവിധ പദ്ധതികള്‍ മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു

2024 ആകുമ്പോഴേക്കും എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കും -മന്ത്രി

മഞ്ചേരി: 2024 ആവുമ്പോഴേക്കും എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കാനുള്ള ബൃഹത്തായ പദ്ധതിയാണ് സർക്കാർ നടപ്പിലാക്കുന്നതെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി. മഞ്ചേരിയില്‍ ജലവിഭവ വകുപ്പ് പ്രാവര്‍ത്തികമാക്കുന്ന രണ്ട് പദ്ധതികളുടെ നിര്‍മാണോദ്ഘാടനവും പൂര്‍ത്തിയാക്കിയ വീട്ടിക്കുന്ന് ശുദ്ധജല വിതരണ പദ്ധതിയുടെ ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

കിഫ്ബിയിൽ ജല അതോറിറ്റിക്കായി 4400 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഇതിൽ 600 കോടി രൂപയുടെ പദ്ധതികൾ പൂർത്തിയായി. ഈ സർക്കാർ അധികാരത്തിലേറിയതിന് ശേഷം 16 ലക്ഷം പുതിയ കണക്ഷനുകൾ നൽകിയെന്നും മന്ത്രി പറഞ്ഞു.

ശുദ്ധജല വിതരണ പദ്ധതിയുടെ വിപുലീകരണത്തിെൻറയും കിഫ്ബി ഫണ്ടുപയോഗിച്ച് നിലവിലെ പദ്ധതിയുടെ കാലഹരണപ്പെട്ട പൈപ്പ് ലൈനുകളുടെ മാറ്റിസ്ഥാപിക്കല്‍ പദ്ധതിയുടെയും നിര്‍മാണോദ്ഘാടനം പയ്യനാട് ചോലക്കലിലെ നഗരസഭ കമ്യൂണിറ്റി ഹാളിലും മഞ്ചേരി വീട്ടിക്കുന്ന് മേഖലയില്‍ അഞ്ച് വാര്‍ഡുകളിലേക്ക് ശുദ്ധജലമെത്തിക്കാന്‍ പൂര്‍ത്തിയാക്കിയ പദ്ധതിയുടെ ഉദ്ഘാടനം വായപ്പാറപ്പടിയില്‍ നടന്ന ചടങ്ങിലും മന്ത്രി നിര്‍വഹിച്ചു.

പദ്ധതികളുടെ ശിലാഫലകം അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ അനാഛാദനം ചെയ്തു. ജലവിഭവ വകുപ്പ് സൂപ്രണ്ടിങ് എന്‍ജിനീയര്‍ വി. പ്രസാദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭ ചെയർപേഴ്സൻ വി.എം. സുബൈദ, വൈസ് ചെയർമാൻ വി.പി. ഫിറോസ്, കൗൺസിലർമാരായ അഡ്വ. കെ. ഫിറോസ് ബാബു, കെ.സി. ഉണ്ണികൃഷ്​ണൻ, സജിത് കോലോട്ട്, സക്കീന, പി. സന്തോഷ് കുമാർ, എ.പി. അബൂബക്കർ, മരുന്നൻ സമിയ സാജിദ് ബാബു, പി.ജി. ഉപേന്ദ്രൻ, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സുരേഷ്ബാബു, അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ടി. സുന്ദരന്‍, വിവിധ രാഷ്​ട്രീയ പാര്‍ട്ടി പ്രതിനിധികളായ അസൈന്‍ കാരാട്, എം.ടി. മജീദ്, ഹനീഫ പുല്ലൂര്‍, അഡ്വ. പി.എം. സഫറുള്ള, അഡ്വ. കെ.പി. ഷാജു, പി.ജി. ഉപേന്ദ്രന്‍, മേച്ചേരി ഹസന്‍, റഫീഖ് കുരിക്കള്‍, പി.എം. വിനോദ് കുമാര്‍, എം. ജയപ്രകാശ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.