കാ​വ​നൂ​ർ പാ​ല​ക്കാ​പ്പ​റ​മ്പ് മ​ഞ്ചാ​ലി​ൽ സോ​പ്പു​പൊ​ടി നി​ർ​മാ​ണ യൂ​നി​റ്റി​ലു​ണ്ടാ​യ തീ​പി​ടി​ത്തം

സോ​പ്പു​പൊ​ടി നി​ർ​മാ​ണ യൂ​നി​റ്റി​ൽ തീ​പി​ടി​ത്തം

മ​ഞ്ചേ​രി: കാ​വ​നൂ​ർ പാ​ല​ക്കാ​പ്പ​റ​മ്പ് മ​ഞ്ചാ​ലി​ൽ സോ​പ്പു​പൊ​ടി നി​ർ​മാ​ണ യൂ​നി​റ്റി​ൽ തീ​പി​ടി​ത്തം. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച നാ​ലോ​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

കു​ണ്ടോ​ട​ത്ത് അ​ബ്​​ദു​ൽ ജ​ലീ​ലിെൻറ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കു​ണ്ടോ​ട​ത്ത് ഗ്ലോ​ബ​ൽ ഹോം ​കെ​യ​ർ എ​ന്ന സോ​പ്പു​പൊ​ടി നി​ർ​മാ​ണ യൂ​നി​റ്റാ​ണ് അ​ഗ്​​നി​ക്കി​ര​യാ​യ​ത്.

നി​ർ​മാ​ണം ക​ഴി​ഞ്ഞ സോ​പ്പു​പൊ​ടി സ്​​റ്റോ​ക്​ ചെ​യ്തി​രു​ന്ന ഷെ​ഡി​ലാ​ണ് തീ ​പി​ടി​ച്ച​ത്. സ്​​റ്റോ​ക്​ മു​ഴു​വ​നാ​യും ന​ശി​ച്ചു. ഇ​രു​മ്പ് ഷീ​റ്റ് മേ​ഞ്ഞ ഷെ​ഡിെൻറ മേ​ൽ​ക്കൂ​ര​യും ഏ​താ​നും ഉ​പ​ക​ര​ണ​ങ്ങ​ളും ഫ​ർ​ണി​ച്ച​റു​ക​ളും ക​ത്തി​ന​ശി​ച്ചി​ട്ടു​ണ്ട്.

മ​ഞ്ചേ​രി, തി​രു​വാ​ലി നി​ല​യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ര​ണ്ട് യൂ​നി​റ്റ് അ​ഗ്​​നി​ര​ക്ഷ സേ​ന എ​ത്തി ഒ​രു​മ​ണി​ക്കൂ​റോ​ളം പ്ര​യ​ത്നി​ച്ചാ​ണ് തീ​യ​ണ​ച്ച​ത്.

സേ​ന​യു​ടെ ഇ​ട​പെ​ട​ൽ മൂ​ലം തൊ​ട്ട​ടു​ത്തു​ള്ള അ​സം​സ്കൃ​ത വ​സ്തു​ക്ക​ൾ സൂ​ക്ഷി​ച്ച ഭാ​ഗ​ത്തേ​ക്ക്‌ തീ ​പ​ട​രു​ന്ന​ത് ഒ​ഴി​വാ​ക്കാ​നാ​യി. തീ​പി​ടി​ത്ത​ത്തിെൻറ കാ​ര​ണം വ്യ​ക്ത​മ​ല്ല. മ​ഞ്ചേ​രി അ​ഗ്​​നി​ര​ക്ഷ സേ​ന അ​സി. സ്​​റ്റേ​ഷ​ൻ ഓ​ഫി​സ​ർ ഇ​ൻ​ചാ​ർ​ജ് എം. ​അ​ബ്​​ദു​ൽ ക​രീ​മിെൻറ നേ​തൃ​ത്വ​ത്തി​ൽ എം. ​പ്ര​ദീ​പ്‌ കു​മാ​ർ, ഇ.​എം. അ​ബ്​​ദു​റ​ഫീ​ഖ്, കെ.​കെ. കൃ​ഷ്ണ​കു​മാ​ർ, ഒ. ​സൂ​ര​ജ്, പി. ​സു​രേ​ഷ്, പി. ​രാ​ജേ​ഷ് എ​ന്നി​വ​രും തി​രു​വാ​ലി നി​ല​യ​ത്തി​ലെ സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫി​സ​ർ പി.​വി. സു​ബ്ര​ഹ്മ​ണ്യ‍െൻറ നേ​തൃ​ത്വ​ത്തി​ൽ എ​ത്തി​യ ഒ​രു യൂ​നി​റ്റും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. 

Tags:    
News Summary - fire in soap manufacturing unit in kavanoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.