മു​ട്ടി​പ്പാ​ല​ത്ത് നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി ന​ട​ത്തു​ന്നു

ഹ​രി​തം സു​ന്ദ​രം; മാ​റ്റ​ത്തി​നൊ​രു​ങ്ങി മു​ട്ടി​പ്പാ​ലം

മ​ഞ്ചേ​രി: വൃ​ത്തി​യു​ള്ള ഇ​ട​ങ്ങ​ളാ​ണ് ഏ​തൊ​രു ന​ഗ​ര​ത്തെ​യും വ്യ​ത്യ​സ്ത​മാ​ക്കു​ന്ന​ത്. ആ ​മാ​റ്റ​ത്തി​ലേ​ക്ക് പ​തി​യെ ചു​വ​ടു​വെ​ക്കു​ക​യാ​ണ് മ​ഞ്ചേ​രി ന​ഗ​ര​സ​ഭ​യി​ലെ അ​തി​ർ​ത്തി​പ്ര​ദേ​ശ​മാ​യ മു​ട്ടി​പ്പാ​ലം അ​ങ്ങാ​ടി. പൊ​തു​ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ മു​ട്ടി​പ്പാ​ല​ത്തെ ‘ഹ​രി​ത അ​ങ്ങാ​ടി’​യാ​യി മാ​റ്റി​യെ​ടു​ക്കു​ക​യാ​ണ് ചെ​യ​ർ​പേ​ഴ്സ​ൻ വി.​എം. സു​ബൈ​ദ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ര​ണ​സ​മി​തി.

മു​ട്ടി​പ്പാ​ല​ത്തെ വ്യാ​പാ​രി​ക​ൾ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ, ക്ല​ബ് അം​ഗ​ങ്ങ​ൾ, പൊ​തു​പ്ര​വ​ർ​ത്ത​ക​ർ, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ എ​ന്നി​വ​രെ ഒ​പ്പം നി​ർ​ത്തി​യാ​ണ് ജ​ന​കീ​യ​മാ​യി മു​ട്ടി​പ്പാ​ല​ത്തി​ന് പു​തി​യ മു​ഖം ന​ൽ​കു​ന്ന​ത്. ഇ​തി​ന്‍റെ ആ​ദ്യ​ഘ​ട്ട​മാ​യി നാ​ട്ടു​കാ​രെ ഉ​ൾ​പ്പെ​ടു​ത്തി വി​പു​ല​മാ​യി യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്തു. പി​ന്നീ​ട് ജ​ന​കീ​യ ക​മ്മി​റ്റി​ക്ക് രൂ​പം ന​ൽ​കി. മാ​ലി​ന്യ​മു​ക്തം ന​വ​കേ​ര​ളം-​ജ​ന​കീ​യ കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭ​യി​ലെ അ​ങ്ങാ​ടി​ക​ൾ ഹ​രി​ത അ​ങ്ങാ​ടി​ക​ളാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ആ​ദ്യ​ഘ​ട്ട​മെ​ന്നോ​ണം മു​ട്ടി​പ്പാ​ല​ത്തെ തി​ര​ഞ്ഞെ​ടു​ത്ത​ത്.

മ​ല​പ്പു​റം ഭാ​ഗ​ത്തു​നി​ന്ന് വ​രു​ന്ന​വ​ർ മ​ഞ്ചേ​രി ന​ഗ​ര​സ​ഭ​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന അ​തി​ർ​ത്തി പ്ര​ദേ​ശം​കൂ​ടി​യാ​ണ് മു​ട്ടി​പ്പാ​ലം.

സു​ൽ​ത്താ​ൻ ബ​ത്തേ​രി മാതൃക മ​ഞ്ചേ​രി​യി​ലേ​ക്കും

വ​യ​നാ​ട്ടി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​വ​ർ​ക്ക് സു​ൽ​ത്താ​ൻ ബ​ത്തേ​രി എ​ത്തി​യെ​ന്ന് തി​രി​ച്ച​റി​യാ​ൻ പ്ര​യാ​സ​മു​ണ്ടാ​കി​ല്ല. ആ​ദ്യ കാ​ഴ്ച​യി​ല്‍ത​ന്നെ യാ​ത്ര​ക്കാ​ർ ഈ ​ന​ഗ​ര​ത്തെ തി​രി​ച്ച​റി​യും. മാ​ലി​ന്യ​സം​സ്ക​ര​ണ രം​ഗ​ത്ത് വ്യ​ത്യ​സ്ത പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ഗ​ര​ത്തെ ശു​ചി​ത്വ ന​ഗ​ര​മാ​യി പ​രി​പാ​ലി​ക്കാ​നും സു​ൽ​ത്താ​ൻ ബ​ത്തേ​രി ന​ഗ​ര​സ​ഭ​യു​ടെ പ്ര​വ​ർ​ത്ത​നം സം​സ്ഥാ​ന​മൊ​ട്ടാ​കെ ച​ർ​ച്ച​യാ​ണ്.

ന​ഗ​ര​യി​ട​ങ്ങ​ളി​ലെ പൊ​തു​സ്ഥ​ല​ത്ത് തു​പ്പു​ന്ന​തി​ന് നി​രോ​ധ​നം ഏ​ര്‍പ്പെ​ടു​ത്തി​യ കേ​ര​ള​ത്തി​ലെ ഏ​ക​ന​ഗ​രം​കൂ​ടി​യാ​ണ് സു​ൽ​ത്താ​ൻ ബ​ത്തേ​രി. അ​ല​ക്ഷ്യ​മാ​യൊ​രു ക​ട​ലാ​സ് ക​ഷ​ണം​പോ​ലും നേ​രം പു​ല​ര്‍ന്ന് ഇ​രു​ട്ടു​ന്ന​തു​വ​രെ​യും ഈ ​ന​ഗ​ര​ത്തി​ന്‍റെ ഒ​രു കോ​ണി​ലും വീ​ഴി​ല്ല. ഈ ​ഒ​രു മാ​തൃ​ക​യാ​ണ് മു​ട്ടി​പ്പാ​ല​ത്തും ന​ട​പ്പാ​ക്കാ​ൻ ന​ഗ​ര​സ​ഭ ശ്ര​മി​ക്കു​ന്ന​ത്.

ഇ​തി​ന് പൊ​തു​ജ​ന പ​ങ്കാ​ളി​ത്ത​വും അ​നി​വാ​ര്യ​മാ​ണ് എ​ന്ന​തി​ൽ ത​ർ​ക്ക​മി​ല്ല. മു​ട്ടി​പ്പാ​ലം മു​ത​ൽ 22ാം മൈ​ൽ വ​രെ 200 മീ​റ്റ​ർ ദൂ​രം മ​നോ​ഹ​ര​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യം.

മ​നോ​ഹ​രം മു​ട്ടി​പ്പാ​ലം

സു​ൽ​ത്താ​ൻ ബ​ത്തേ​രി മോ​ഡ​ൽ പ​ഠി​ക്കാ​ൻ ന​ഗ​ര​സ​ഭ ഭ​ര​ണ​സ​മി​തി​യും ആ​രോ​ഗ്യ​വി​ഭാ​ഗം ജീ​വ​ന​ക്കാ​രും ബ​ത്തേ​രി സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. അ​വി​ടെ​നി​ന്ന് പാ​ഠം ഉ​ൾ​ക്കൊ​ണ്ടാ​ണ് ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗം സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ റ​ഹീം പു​തു​ക്കൊ​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ട്ടി​പ്പാ​ല​ത്തെ മ​നോ​ഹ​ര​മാ​ക്കാ​ൻ മു​ന്നി​ട്ടി​റ​ങ്ങി​യ​ത്. ക്ലീ​ൻ സി​റ്റി മാ​നേ​ജ​ർ ജെ.​എ. നു​ജൂ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ലെ പ​ബ്ലി​ക് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രും പൂ​ർ​ണ പി​ന്തു​ണ ന​ൽ​കി​യ​തോ​ടെ പ​ദ്ധ​തി വി​ജ​യ​ക​ര​മാ​യി മു​ന്നേ​റു​ന്നു.

മു​ട്ടി​പ്പാ​ല​ത്തെ വ്യാ​പാ​രി​ക​ളെ​ല്ലാം ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ത​ന്നെ സ​ഹ​ക​രി​ക്കാ​മെ​ന്ന് ഉ​റ​പ്പു​ന​ല്‍കി. ക​ട​ക​ളി​ല്‍നി​ന്നു​ള്ള ഒ​രു തു​ണ്ട് ക​ട​ലാ​സ് മാ​ലി​ന്യം പോ​ലും റോ​ഡി​ലേ​ക്കോ ഫു​ട്പാ​ത്തി​ലേ​ക്കോ വീ​ഴി​ല്ലെ​ന്ന് ഇ​വ​ര്‍ ന​ഗ​ര​സ​ഭ​ക്ക് ഉ​റ​പ്പു​ന​ല്‍കി. മാ​ലി​ന്യം ത​ള്ളാ​നു​ള്ള ചെ​റി​യ ബി​ന്നു​ക​ളും വ്യാ​പാ​രി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ഥാ​പി​ക്കാ​നും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

പ​ദ്ധ​തി വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യാ​ൽ ര​ണ്ടാം​ഘ​ട്ട​മെ​ന്ന നി​ല​യി​ൽ മ​റ്റു സ്ഥ​ല​ങ്ങ​ളെ​ക്കൂ​ടി മ​നോ​ഹ​ര​മാ​ക്കി​യെ​ടു​ക്കു​ക​യാ​ണ് ന​ഗ​ര​സ​ഭ​യു​ടെ ല​ക്ഷ്യം.

Tags:    
News Summary - Muttipalam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.