ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി ചി​കി​ത്സ ചെ​ല​വ് ന​ൽ​കി​യി​ല്ലെ​ന്ന പ​രാ​തി; 45,000 രൂ​പ ന​ഷ്‌​ട​പ​രി​ഹാ​രം ന​ൽ​കാ​ൻ വി​ധി

മ​ഞ്ചേ​രി: ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി ചി​കി​ത്സ ചെ​ല​വ് ന​ൽ​കി​യി​ല്ലെ​ന്ന പ​രാ​തി​യി​ൽ 45,000 രൂ​പ ന​ഷ്‌​ട​പ​രി​ഹാ​രം ന​ൽ​കാ​ൻ ഉ​പ​ഭോ​ക്തൃ ത​ർ​ക്ക പ​രി​ഹാ​ര ക​മീ​ഷ​ൻ വി​ധി​ച്ചു. മ​മ്പാ​ട് പു​ളി​ക്ക​ലൊ​ടി പു​ല​ത്ത് പു​ലി​ക്കോ​ട്ടി​ൽ ശി​ഹാ​ബു​ദ്ദീ​ൻ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് നി​വ ബു​പ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​ക്കെ​തി​രെ വി​ധി. വ​ണ്ടൂ​ർ ഫെ​ഡ​റ​ൽ ബാ​ങ്ക് അ​ക്കൗ​ണ്ട് ഉ​ട​മ​ക​ൾ​ക്ക് ആ​രോ​ഗ്യ സ​ഞ്ജീ​വ​നി എ​ന്ന ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് പോ​ളി​സി എ​ടു​ക്കാ​ൻ പ​റ​ഞ്ഞ​ത​നു​സ​രി​ച്ചാ​ണ് 2021 ഡി​സം​ബ​ർ ആ​റ് മു​ത​ൽ ഒ​രു വ​ർ​ഷ​ത്തേ​ക്ക് 8831 രൂ​പ​യു​ടെ പ്രീ​മി​യം അ​ട​ച്ച​ത്.

2022 സെ​പ്റ്റം​ബ​റി​ൽ ന്യു​മോ​ണി​യ ബാ​ധി​ച്ച് ചി​കി​ത്സ തേ​ടി​യ​തി​ന്റെ ചി​കി​ത്സ ചെ​ല​വാ​യ 15,000 രൂ​പ ന​ൽ​കി​യി​ല്ലെ​ന്നാ​യി​രു​ന്നു പ​രാ​തി. ചി​കി​ത്സ ചെ​ല​വ് 15,000 രൂ​പ​യും ന​ഷ്ട​പ​രി​ഹാ​ര​മാ​യി 20,000 രൂ​പ​യും കോ​ട​തി ചെ​ല​വാ​യി 10,000 രൂ​പ​യും ഉ​ൾ​പ്പെ​ടെ​യാ​ണ് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കേ​ണ്ട​തെ​ന്ന് കെ. ​മോ​ഹ​ന്‍ദാ​സ് പ്ര​സി​ഡ​ന്‍റും പ്രീ​തി ശി​വ​രാ​മ​ന്‍, സി.​വി. മു​ഹ​മ്മ​ദ് ഇ​സ്മാ​യി​ല്‍ എ​ന്നി​വ​ര്‍ അം​ഗ​ങ്ങ​ളു​മാ​യ ജി​ല്ല ഉ​പ​ഭോ​ക്തൃ ക​മീ​ഷ​ന്‍ ഉ​ത്ത​ര​വി​ല്‍ പ​റ​ഞ്ഞു. പ​രാ​തി​ക്കാ​ര​നു വേ​ണ്ടി അ​ഡ്വ. മു​ഹ​മ്മ​ദ് ഷ​ഹീ​ൻ മ​മ്പാ​ട് ഹാ​ജ​രാ​യി.

Tags:    
News Summary - Insurance Company

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.