മഞ്ചേരി: നഗരസഭയിൽ ഭരണം നിലനിർത്തിയതിന് പിന്നാലെ എല്ലാ സ്ഥിരംസമിതി അധ്യക്ഷസ്ഥാനവും ഉറപ്പിക്കാൻ യു.ഡി.എഫ്. ജനുവരി 11നാണ് തെരഞ്ഞെടുപ്പ്. 20 സീറ്റുള്ള എൽ.ഡി.എഫിന് ഒരു സ്ഥിരംസമിതി അധ്യക്ഷപദവി ലഭിക്കുന്നത് മറികടക്കാനാണ് യു.ഡി.എഫ് ശ്രമം. ഒരു അധ്യക്ഷസ്ഥാനത്തിന് അർഹതയുണ്ടെന്ന് എൽ.ഡി.എഫ് നേതൃത്വം പറയുന്നു.
കോൺഗ്രസിന് വൈസ് ചെയർമാൻ പദവിയും ഒരു സ്ഥിരംസമിതി അധ്യക്ഷപദവിയുമാണ് ലഭിക്കുക. ധാരണപ്രകാരം അധ്യക്ഷപദവി മുതിർന്ന കൗൺസിലർ സി. സക്കീനക്കാണ് ലഭിക്കുക. ബാക്കി നാലെണ്ണത്തിൽ രണ്ടെണ്ണം വീതം വനിതകൾക്കും പുരുഷനുമാണ്. വനിതകളിൽ ഒരെണ്ണം മുൻ സ്ഥിരംസമിതി അധ്യക്ഷെൻറ ഭാര്യക്ക് നൽകുമെന്നാണ് വിവരം.
പുരുഷൻമാരിൽ ഒന്ന് നഗരസഭ ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന കണ്ണിയൻ അബൂബക്കറിനാണ്. മറ്റൊന്നിനായി നാലുപേരാണ് രംഗത്തുള്ളത്. മരുന്നൻ മുഹമ്മദ്, യാഷിക് തുറക്കൽ എന്നിവർ മൂന്നാം തവണയാണ് കൗൺസിലിനെ പ്രതിനിധാനംചെയ്യുന്നത്. ടി.എം. നാസർ മുനിസിപ്പൽ ഭാരവാഹിയാണ്. സ്വതന്ത്രരെ കൂട്ടുപിടിച്ച് അംഗബലം ഉറപ്പിക്കാനാണ് യു.ഡി.എഫ് ശ്രമം. ഏക എസ്.ഡി.പി.ഐ അംഗത്തിെൻറ നിലപാടും നിർണായകമാകും. യു.ഡി.എഫിന് 28 അംഗങ്ങളാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.