മഞ്ചേരി: പത്ത് മാസത്തെ ഇടവേളക്ക് ശേഷം മഞ്ചേരി ഗവ. മെഡിക്കൽ കോളജിൽ കോവിഡ് ഇതര ചികിത്സ ആരംഭിച്ചു. നിലവില്‍ ആശുപ്രതിയിലെ ഒ.പി. വിഭാഗത്തില്‍ സ്ഥലപരിമിതി ഉള്ളതിനാല്‍ കോവിഡ് വ്യാപനം കഴിയുന്നത് വരെ റഫറല്‍ ഒ.പി. ആയാണ് പ്രവര്‍ത്തിക്കുക.
കോവിഡ് ഇതര ചികിത്സ ഘട്ടം ഘട്ടമായി പുനരാരംഭിക്കുന്നതിെൻറ ഭാഗമാണിത്. ആദ്യദിനമായ തിങ്കളാഴ്ച ജനറല്‍ മെഡിസിന്, ശിശുരോഗം, സ്ത്രീരോഗം, നേത്രരോഗം, അർബുദ രോഗം, മാനസികരോഗ വിഭാഗം എന്നീ ഒ.പികളാണ് പ്രവർത്തിച്ചത്. ജനറൽ മെഡിസിനിൽ 11 പേരും ഗൈനക്കോളജി വിഭാഗത്തിൽ ഒമ്പത് പേരും അർബുദ വിഭാഗത്തിൽ 12 പേരും നേത്ര ചികിത്സക്കായി 15 പേരും എത്തി.
മാനസിക രോഗ ചികിത്സക്കായി എട്ട് പേരും ശിശുരോഗ വിഭാഗത്തിൽ രണ്ടും രോഗികളാണ് ആശുപത്രിയിലെത്തിയത്. ചൊവ്വാഴ്ച ജനറൽ സർജറി, ത്വഗ്രോഗ വിഭാഗം, എല്ലുരോഗ വിഭാഗം, ഇ.എൻ.ടി, റെസ്പിറേറ്ററി വിഭാഗം എന്നിവ പ്രവർത്തിക്കും. ജനറല്‍ മെഡിസിന്, പീഡിയാട്രിക്സ്, ഗൈനക്കോളജി, ജനറല്‍ സര്‍ജറി, ഓര്‍ത്തോപീഡിക്സ്. ഇ.എന്‍.ടി, കണ്ണ് രോഗം, ത്വഗ്രോഗ വിഭാഗങ്ങളില്‍ ദിനംപ്രതി പരാമാവധി 60 രോഗികളെയും ദന്തരോഗ വിഭാഗം, റെസ്പിറേറ്ററി മെഡിസിന്, സൈക്യാട്രി വിഭാഗം, ഫിസിക്കല്‍ മെഡിസിന് ആൻഡ് റിഹാബിലിറ്റേഷന്‍ വിഭാഗം, കാര്‍ഡിയോളജി വിഭാഗം, ഓങ്കോളജി വിഭാഗം എന്നിവയില്‍ പരമാവധി 30 പേരെയുമാണ് പരിശോധിക്കുക. രോഗികളുടെ തിരക്ക് നിയന്ത്രിക്കാനാണ് എണ്ണം പരിമിതപ്പെടുത്തിയത്. അത്യാഹിത വിഭാഗം 24 മണിക്കൂറും പ്രവര്‍ത്തിക്കും. രാവിലെ എട്ട് മുതൽ 11.30 വരെയാണ് ഒ.പി ടിക്കറ്റ് നൽകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.