മഞ്ചേരി: ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടി മഞ്ചേരി കുട്ടശ്ശേരി സ്വദേശി. വലിയപൊയിൽ സ്വദേശിയായ കൊല്ലായികോട് അബ്ദുൽ ഹമീദ് ഹാജി-റുഖിയ്യ ദമ്പതികളുടെ മകനായ ഷഹൽ മിറാജാണ് (20) ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടിയത്. 30 സെക്കൻഡിൽ 74 ഡയമണ്ട് പുഷ് അപ് എടുത്താണ് ഈ നേട്ടം കൈവരിച്ചത്.
30 സെക്കൻഡിൽ 64 പുഷ് അപ് എന്ന കർണാടക സ്വദേശിയുടെ നിലവിലെ റെക്കോഡാണ് മിറാജ് മറികടന്നത്. നേരേത്ത 30 സെക്കൻഡിൽ 74 ഡയമണ്ട് പുഷ്അപ് എടുത്ത് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിലും ഇടം നേടിയിരുന്നു. കോട്ടയം ബസേലിയസ് കോളജിലെ മൂന്നാം വർഷ ബിരുദ വിദ്യാർഥിയായ മിറാജ് ലോക്ഡൗൺ സമയത്തെ വിരസത അകറ്റാനും വ്യായാമത്തിനുമായാണ് ഡയമണ്ട് പുഷ് അപ് ചെയ്യാൻ ആരംഭിച്ചത്.
ഇത് ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടാനുള്ള അവസരമായി മാറുകയായിരുന്നു. ഷഹനാസ്, സാഹിർ നിഷാദ്, മുഹമ്മദ് ജൈഷൽ, സഫിനാസ്, സഫ്വാൻ എന്നിവർ സഹോദരങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.