മഞ്ചേരി: 10 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ വയോധികനെ മഞ്ചേരി ഫാസ്റ്റ് ട്രാക് സ്പെഷൽ കോടതി (രണ്ട്) ആറര വർഷം കഠിന തടവിനും 14,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. അരീക്കോട് മുതുവല്ലൂർ മുണ്ടക്കൽ മലപ്പുറത്തുപുറായി നാഗനെയാണ് (68) ജഡ്ജി എസ്. രശ്മി ശിക്ഷിച്ചത്.
2022 നവംബറിലാണ് കേസിനാസ്പദമായ സംഭവം. പോക്സോ ആക്ടിലെ മൂന്നു വകുപ്പുകളിലാണ് ശിക്ഷ. ആദ്യ വകുപ്പിൽ രണ്ടര വർഷം തടവ് 5000 രൂപ പിഴ, പിഴയടച്ചില്ലെങ്കിൽ രണ്ടു മാസത്തെ അധിക തടവ് എന്നതാണ് ശിക്ഷ. മറ്റ് രണ്ടു വകുപ്പുകളിലും ഒരു വർഷം വീതം തടവ്, 3000 രൂപ വീതം തടവ് എന്നിങ്ങനെയാണ് ശിക്ഷ. കുട്ടിയെ തട്ടിക്കൊണ്ടു പോയതിന് രണ്ട് വർഷം കഠിന തടവും 3000 രൂപ പിഴയും ശിക്ഷയനുഭവിക്കണം. പിഴയടച്ചില്ലെങ്കിൽ ഈ മൂന്ന് വകുപ്പുകളിലും ഒരു മാസം വീതം അധിക തടവ് അനുഭവിക്കണം. തടവ് ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതിയെന്നതിനാൽ രണ്ടു വർഷത്തെ കഠിന തടവ് അനുഭവിച്ചാൽ മതിയാകും.
അരീക്കോട് പൊലീസ് സ്റ്റേഷന് എസ്.ഐ ആയിരുന്ന യു.കെ. ജിതിന് രജിസ്റ്റര്‍ ചെയ്ത കേസില്‍, എസ്.ഐ വി.യു. അബ്ദുല്‍ അസീസാണ് പ്രതിയെ അറസ്റ്റ് ചെയ്തതും അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചതും. പ്രോസിക്യൂഷനായി ഹാജരായ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ.എൻ. മനോജ് 15 സാക്ഷികളെ വിസ്തരിച്ചു. 14 രേഖകളും ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.