മഞ്ചേരി: നാട്ടുകാർക്ക് കൗതുകമായി 17 കിലോ തൂക്കമുള്ള കപ്പ. മഞ്ഞപ്പറ്റ പുതിയങ്ങാടിയിൽ താമസിക്കുന്ന കളത്തിങ്ങൽ ബീരാൻ ഹാജിയുടെ കൃഷിയിടത്തിലാണ് കപ്പ വിളവെടുത്തത്.
കൃഷി തോട്ടത്തിൽ കിണറിനോട് ചാരിയുള്ള കപ്പയുടെ അപ്രതീക്ഷിത വളർച്ചയിൽ ഉടമക്കും നാട്ടുകാർക്കും സംശയം തോന്നിയിരുന്നു. കഴിഞ്ഞ ദിവസം വിളവെടുത്തപ്പോഴാണ് 17 കിലോ തൂക്കമുള്ള കപ്പ ലഭിച്ചത്.
പലതവണ കൃഷി ചെയ്തിട്ടുണ്ടെങ്കിലും ഒരു കിഴങ്ങ് തന്നെ ഇത്രയധികം തൂക്കം വരുന്നത് ആദ്യമായാണെന്ന് ബീരാൻ ഹാജി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.