മഞ്ചേരി: ഇരുപത്തിരണ്ടാം മൈൽ-മുള്ളമ്പാറ റോഡ് തകർന്നിട്ട് മാസങ്ങളായിട്ടും നന്നാക്കാൻ നടപടിയില്ല. നിരവധി വാഹനങ്ങളും യാത്രക്കാരും നിത്യേന പോകുന്ന റോഡ് തകർന്ന് കിടന്നിട്ടും ആരും തിരിഞ്ഞു നോക്കുന്നില്ലെന്നാണ് നാട്ടുകാരും യാത്രക്കാരും പറയുന്നത്. റോഡ് തകർന്നതോടെ അപകടവും പതിവാണ്. കഴിഞ്ഞ ദിവസം സ്കൂട്ടർ മറിഞ്ഞ് യാത്രക്കാർക്ക് നിസ്സാരമായി പരിക്കേറ്റിരുന്നു.
മലപ്പുറം റോഡിൽനിന്ന് മുളളമ്പാറ, പട്ടർകുളം, വട്ടപ്പാറ എന്നിവിടങ്ങളിലേക്കുള്ള എളുപ്പ വഴി കൂടിയാണിത്. നഗരസഭയിലെ മൂന്ന് വാർഡുകളിലൂടെയാണ് റോഡ് കടന്നുപോകുന്നത്. മുള്ളമ്പാറ ആയുർവേദ ആശുപത്രിയിലേക്ക് പോകാനും നിരവധി ആളുകൾ ഈ റോഡാണ് ഉപയോഗിക്കുന്നത്.
നഗരസഭ റോഡ് നന്നാക്കാൻ ഒരു ലക്ഷം രൂപ മാത്രമാണ് വകയിരുത്തിയിരിക്കുന്നതെന്നും അഞ്ച് ലക്ഷം രൂപയെങ്കിലും ഉണ്ടെങ്കിലേ തകർന്ന റോഡ് പൂർവ സ്ഥിതിയിലേക്ക് മാറ്റാൻ കഴിയുകയുള്ളൂ എന്നും നാട്ടുകാർ പറയുന്നു. വെള്ളക്കെട്ടുമൂലം സ്ഥിരമായി തകരുന്ന റോഡ് ശാസ്ത്രീയമായി പുനർനിർമിച്ച് ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.