മഞ്ചേരി: സംസ്ഥാനത്തേക്ക് പച്ചക്കറി കൊണ്ടുവരുന്ന ലോറിയില്‍ കഞ്ചാവ് ഒളിപ്പിച്ച് കടത്തിയതിന് നിലമ്പൂര്‍ എക്സൈസ് സംഘം പിടികൂടിയ രണ്ട് യുവാക്കള്‍ക്ക് മഞ്ചേരി എന്‍.ഡി.പി.എസ് സ്പെഷല്‍ കോടതി 20 വര്‍ഷം കഠിന തടവിനും രണ്ട് ലക്ഷം രൂപ പിഴയടക്കാനും ശിക്ഷ വിധിച്ചു. കാടാമ്പുഴ മാറാക്കര സ്വദേശികളായ ഉരുളന്‍കുന്ന് പാലക്കത്തൊടി മുഹമ്മദ് റാഫി (26), പുത്തന്‍പുരക്കല്‍ സനില്‍ കുമാര്‍ (32) എന്നിവരെയാണ് ജഡ്ജി എം.പി. ജയരാജ് ശിക്ഷിച്ചത്.
എന്‍.ഡി.പി.എസ് ആക്ടിലെ രണ്ട് വകുപ്പുകളിലായാണ് ശിക്ഷ. ഓരോ വകുപ്പുകളിലും പത്തു വര്‍ഷം തടവ്, ഒരു ലക്ഷം രൂപ വീതം പിഴ എന്നിങ്ങനെയാണ് രണ്ട് പ്രതികള്‍ക്കുമുള്ള ശിക്ഷ. പിഴയടക്കാത്ത പക്ഷം ഓരോ വകുപ്പിലും ആറുമാസം വീതം തടവ് അനുഭവിക്കണം.
തടവ് ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി. 2021 ജൂലൈ 30ന് രാത്രി എട്ടരക്ക് വഴിക്കടവ് ചെക്ക് പോസ്റ്റിന് സമീപം നിലമ്പൂര്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.ആര്. പ്രദീപ് കുമാറും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. പച്ചക്കറിയുമായി എത്തിയ പിക്കപ്പില്‍ നിന്നും 26.050 ഗ്രാം കഞ്ചാവാണ് പിടികൂടിയത്.
നിലമ്പൂര്‍ എക്സൈസ് റേഞ്ച് ഓഫിസില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ മലപ്പുറം അസി. എക്സൈസ് കമീഷനര്‍ ടി. അനില്‍കുമാറാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി. സുരേഷ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.