മഞ്ചേരി: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ കുട്ടികൾക്കായി ഐ.സി.യു സംവിധാനം ഒരുക്കുന്നു. കോവിഡ് മൂന്നാം തരംഗം മുന്നിൽകണ്ടാണ് ഒരുകോടി രൂപയുടെ പദ്ധതിയൊരുക്കുന്നത്. ഇതിനായി ആധുനിക ഉപകരണങ്ങൾ ആശുപത്രിയിലെത്തി. നാല് വെൻറിലേറ്റർ, ബേബിവാമേഴ്സ്, ഇ.സി.ജി യന്ത്രം, കിടക്കകൾ, മറ്റു അനുബന്ധ ഉപകരണങ്ങൾ എന്നിവയാണ് കഴിഞ്ഞദിവസം ആശുപത്രിയിലെത്തിയത്.
കേരള മെഡിക്കൽ സർവിസ് കോർപറേഷൻ വഴിയാണ് ഉപകരണങ്ങൾ എത്തിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൽനിന്നുള്ള സഹായവും ലഭിച്ചു. ഐ.സി.യുവിൽനിന്ന് മാറ്റുന്നവർക്കായി പ്രത്യേക മുറിയും (ഹൈ ഡിപ്പൻറൻസി യൂനിറ്റ്) 30 കിടക്കകളുള്ള വാർഡും സജ്ജീകരിക്കും. തീവ്രപരിചരണ വിഭാഗത്തിൽനിന്ന് മാറ്റിയാലും പ്രത്യേക പരിചരണം കൊടുക്കേണ്ടവർക്കായാണ് 12 കിടക്കകളുള്ള എച്ച്.ഡി.യു തുടങ്ങുന്നത്. ഇവിടേക്കുള്ള ഡോക്ടർ, നഴ്സ് അടക്കമുള്ള ജീവനക്കാരെ എൻ.എച്ച്.എം വഴി താൽക്കാലികമായി നിയോഗിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.