മഞ്ചേരി: ഇന്ധനവില വർധിച്ചതോടെ പമ്പുകളിൽ അളവുതൂക്കം സംബന്ധിച്ച പരാതികൾ വർധിച്ചതായി ലീഗൽ മെട്രോളജി വകുപ്പ്. ദിവസവും നിരവധി പേരാണ് അളവുതൂക്ക വിഭാഗത്തിൽ പരാതിപ്പെടുന്നത്. ഇന്ധനത്തിെൻറ അളവില്‍ സംശയം തോന്നിയാല്‍ അളന്ന് ബോധിപ്പിക്കണമെന്ന് ഉപഭോക്താവിന് ആവശ്യപ്പെടാമെന്ന് ജില്ല ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ അറിയിച്ചു. ഇതിനായി പെട്രോള്‍ പമ്പുകളില്‍ ലീഗല്‍ മെട്രോളജി വകുപ്പ് മുദ്രപതിച്ച അളവു പാത്രം നല്‍കിയിട്ടുണ്ട്. അളവില്‍ കുറവ് ഉണ്ടെന്ന് തെളിഞ്ഞാല്‍ പരാതിപ്പെടാമെന്ന് ഡെപ്യൂട്ടി കണ്‍ട്രോളര്‍ സുജ എസ്. മണി പറഞ്ഞു.
കമ്പനി പറഞ്ഞ അളവിൽ പെട്രോൾ അടിച്ചിട്ടും ടാങ്ക് നിറയുന്നില്ലെന്ന പരാതിയും ഉയർന്നു. ഇതിെൻറ പ്രധാന കാരണം ടാങ്കിെൻറ കപ്പാസിറ്റി സംബന്ധിച്ച അറിവില്ലായ്മയാണ്.
വാഹനങ്ങളിലെ ഇന്ധന ടാങ്ക് കപ്പാസിറ്റി എന്നാല്‍ സുരക്ഷിതമായി ഇന്ധനം നിറക്കാവുന്ന പരിധിയാണ്. ഇതിലേറെ ഇന്ധനം നിറക്കാനാകും. ഇത് അറിയാതെയാണ് ടാങ്ക് നിറഞ്ഞില്ലെന്ന പരാതി പറയുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അളവിൽ ക്രമക്കേട് ശ്രദ്ധയിൽപ്പെട്ടാൽ ലീഗൽ മെട്രോളജിയിൽ പരാതിപ്പെടാനുള്ള ഫോണ്‍ മ്പർ: 0483 2766157.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.