മഞ്ചേരി: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മഞ്ചേരിയിലെ കോടതി സമുച്ചയം രണ്ട് മാസത്തിനകം സമർപ്പിക്കും. ഡിസംബറിൽ പുതിയ കെട്ടിടത്തിലേക്ക് കോടതികളുടെ പ്രവർത്തനം മാറും. പ്രവൃത്തികൾ അന്തിമഘട്ടത്തിലാണ്. 19.56 കോടി രൂപ വിനിയോഗിച്ച് ഏഴ് നിലകളിലായാണ് നിര്‍മാണം. വർഷങ്ങൾക്ക് മുമ്പ് നിർമാണം ആരംഭിച്ചിരുന്നെങ്കിലും ഫണ്ടില്ലാത്തതിനാൽ നിലച്ചിരുന്നു. കഴിഞ്ഞ വർഷമാണ് പുനരാരംഭിച്ചത്. ഇതിനായി 3.5 കോടി രൂപ സർക്കാർ അനുവദിച്ചിരുന്നു.
പുതിയ കെട്ടിടം പ്രവർത്തനം തുടങ്ങുന്നതോടെ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോറസ്റ്റ്, എസ്.സി.എസ്.ടി, പോക്സോ തുടങ്ങിയ ഒമ്പത് കോടതികൾ ഇവിടേക്ക് മാറ്റും.
ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി, മോട്ടോര്‍ ആക്സിഡന്റ് ക്ലെയിം ട്രിബ്യൂണല്‍ എന്നിവ ഒന്നാം നിലയിലും ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ഒന്ന്, രണ്ട് കോടതികള്‍ രണ്ടാം നിലയിലും പ്രവര്‍ത്തിക്കും. നിലവില്‍ കോഴിക്കോട് റോഡിലെ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്.എസ്.ടി സ്പെഷ്യല്‍ കോടതിയും പുതുതായി വരുന്ന അഡീഷനല്‍ ജെ.എഫ്.സി.എം കോടതിയും മൂന്നാം നിലയിൽ പ്രവർത്തിക്കും.
നാല്, അഞ്ച് നിലകളില്‍ അഡീഷനല്‍ ജില്ല സെഷന്‍സ് കോടതികളാണ് ഉണ്ടാവുക. ലീഗല്‍ സര്‍വീസസ് അതോറിറ്റി ഓഫിസ്, റെക്കോര്‍ഡ് റൂമുകള്‍ എന്നിവ നാലാം നിലയിലായിരിക്കും. രണ്ട് കോടതികൾ അഞ്ചാം നിലയിൽ പ്രവർത്തിക്കും. ആറാം നിലയില്‍ ബാര്‍ അസോസിയേഷന് ഹാള്‍, വനിത അഭിഭാഷകര്‍ക്കുള്ള ഹാള്‍, വക്കീല്‍ ഗുമസ്തന്മാരുടെ ഹാള്‍ എന്നിവ സജ്ജീകരിക്കും. ഏഴാം നിലയിൽ കോൺഫറൻസ് ഹാൾ, ലൈബ്രററി എന്നിവയുണ്ടാകും.
കെട്ടിട പൂർണമായും പ്രവർത്തന സജ്ജമാകുന്നതോടെ അഭിഭാഷകർക്കും കോടതിയിലെത്തുന്നവർക്കും കൂടുതൽ സൗകര്യപ്രദമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.