മഞ്ചേരി: യുദ്ധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഐക്യരാഷ്ട്ര സഭക്ക് കത്തെഴുതി എട്ടു വയസ്സുകാരൻ. മഞ്ചേരി മുബാറക് ഇംഗ്ലീഷ് സ്കൂളിലെ മൂന്നാം ക്ലാസുകാരനായ സുഹാൻ ആദമാണ് ഐക്യരാഷ്ട സഭ സെക്രട്ടറി ജനറലിന് കത്തെഴുതിയത്. ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന അധിനിവേശത്തിന്റെ പശ്ചാത്തലത്തിലാണ് കത്തെഴുതിയത്. ഗസ്സയിൽ കുട്ടികൾ മരിച്ചുവീഴുന്നത് മാധ്യമങ്ങളിലടക്കം വന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് യു.എൻ.ഒക്ക് കത്തെഴുതാൻ സുഹാൻ ആദം തീരുമാനിച്ചത്.
‘‘യുദ്ധം എപ്പോഴും ഭയാനകരമാണ്. ലോക രാജ്യങ്ങൾ ഗൗരവമുൾക്കൊണ്ട് മുന്നോട്ടുപോകണമെന്നാണ് എന്റെ ആഗ്രഹം. വലിയ തോക്കുകളും ബോംബുകളും ഒന്നും ഉപയോഗിക്കരുത്. എന്നെപ്പോലുള്ള കുട്ടികൾ യുദ്ധം ഇല്ലാത്ത ലോകത്താണ് ജീവിക്കാൻ ആഗ്രഹിക്കുന്നത്.
അതുകൊണ്ടുതന്നെ ഞാൻ ഐക്യരാഷ്ട്ര സഭയിൽ വിശ്വസിക്കുന്നു. ലോകത്തെ സുരക്ഷിതവും സമാധാനപരവുമാക്കാൻ നിങ്ങൾക്ക് സാധിക്കും. ഞാൻ വലുതാകുമ്പോൾ ലോകം യുദ്ധമുക്തമാകണമെന്നാണ് ആഗ്രഹിക്കുന്നത്’’ -സുഹാൻ ആദം കത്തിൽ കുറിച്ചു. പയ്യനാട് കുട്ടിപ്പാറ മേക്കോണൻ ഷഫീഖ്- ലുബ്ന ദമ്പതികളുടെ മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.