റി​ഹാ​ൻ ജെ​റി

നീന്തലിൽ പുത്തൻ താരോദയമായി റിഹാൻ ജെറി

മഞ്ചേരി: നീന്തൽ മത്സരങ്ങളിൽ മെഡലുകൾ വാരിക്കൂട്ടി ജില്ലയുടെ മിന്നും താരം റിഹാൻ ജെറി. മഞ്ചേരി ബെഞ്ച്മാർക്സ് ഇന്‍റനാഷനൽ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായ റിഹാൻ ജെറിക്ക് തൃശൂരിൽ സമാപിച്ച സംസ്ഥാന സബ് ജൂനിയർ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ ബട്ടർഫ്ലൈ സ്ട്രോക് ഇനത്തിൽ വെള്ളി മെഡലും ദേശീയ സെലക്ഷനും ലഭിച്ചു. ഇതിനകം വിവിധ ദേശീയ-അന്തർദേശീയ മത്സരങ്ങളിൽ നിരവധി മെഡലുകൾ കരസ്ഥമാക്കിയിട്ടുണ്ട്.

2020ൽ ഖത്തർ സ്വിമ്മിങ് സീരിസിൽ രണ്ട് സ്വർണമെഡലുകൾ, ഖത്തർ ഹമദ് അക്വാട്ടിക് സെന്‍ററിൽ നടന്ന എലൈറ്റ് സ്വിമ്മിങ് കപ്പിൽ രണ്ട് വെങ്കലം, മലപ്പുറം സഹോദയ 2019 ജില്ല അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ നാല് സ്വർണമെഡലുകളും ഒരു വെള്ളി മേഡലും നേടി വ്യക്തിഗത ചാമ്പ്യൻ പട്ടം എന്നിവ കരസ്ഥമാക്കിയിരുന്നു. 2019ൽ മൈസൂരു തൊന്നൂർ തടാകത്തിൽ സംഘടിപ്പിച്ച ഒരു കിലോമീറ്റർ സ്വിമ്മിങ് മാരത്തണിൽ പങ്കെടുത്തു. ബെഞ്ച്മാർക്സ് സ്കൂൾ നീന്തൽ പരിശീലകൻ കെ. അനിൽ കുമാറാണ് പരിശീലിപ്പിക്കുന്നത്. ഖത്തറിൽ വ്യവസായിയായ ജെറി ബാബുവിന്‍റെയും വുഡ്ബൈൻ ഹോസ്പിറ്റാലിറ്റി ആൻഡ് റിസോർട്സ് ഡയറക്ടർ സ്വപ്ന ഇബ്രാഹിമിന്‍റെയും മകനാണ്.

Tags:    
News Summary - Fresh in swimming Rihanna Jerry as Tarodaya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.