മ​ഞ്ചേ​രി എ​ഫ്.​എം ലോ​ക​ത്ത് മൂ​ന്നാം സ്ഥാ​ന​ത്ത്

മ​ഞ്ചേ​രി: 'ന്യൂ​സ് ഓ​ണ്‍ എ​യ​ര്‍' ആ​പ് മു​ഖേ​ന​യു​ള്ള ആ​കാ​ശ​വാ​ണി നി​ല​യ​ങ്ങ​ളി​ല്‍ ലോ​ക​ത്ത് മൂ​ന്നാം സ്ഥാ​നം ആ​കാ​ശ​വാ​ണി മ​ഞ്ചേ​രി എ​ഫ്.​എം നി​ല​യ​ത്തി​ന്. ഇ​ക്ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലെ ക​ണ​ക്ക്​ പ്ര​കാ​ര​മാ​ണി​ത്. ഒ​ന്നാം സ്ഥാ​നം 'വി​വി​ധ ഭാ​ര​തി' ദേ​ശീ​യ ചാ​ന​ലി​നാ​ണ്. കൊ​ച്ചി റെ​യി​ന്‍ബോ എ​ഫ്.​എം ചാ​ന​ലി​നാ​ണ് ര​ണ്ടാം സ്ഥാ​നം.

കോ​ഴി​ക്കോ​ട് എ​ഫ്.​എം ചാ​ന​ലി​നാ​ണ് ആ​റാം സ്ഥാ​നം. 'ന്യൂ​സ് ഓ​ണ്‍ എ​യ​ര്‍' വ​ഴി മ​ഞ്ചേ​രി എ​ഫ്.​എം ഏ​റ്റ​വും കൂ​ടു​ത​ല്‍ കേ​ള്‍ക്കു​ന്ന വി​ദേ​ശ രാ​ജ്യം ബെ​ല്‍ജി​യ​മാ​ണ്. ആ​കാ​ശ​വാ​ണി​യു​ടെ 240ലേ​റെ നി​ല​യ​ങ്ങ​ളാ​ണ് 'ന്യൂ​സ് ഓ​ണ്‍ എ​യ​ര്‍' ആ​പ് വ​ഴി ലൈ​വ് സ്ട്രീ​മി​ങ് ന​ട​ത്തു​ന്ന​ത്. ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും ചെ​റി​യ നി​ല​യ​ങ്ങ​ളി​ലൊ​ന്നും ഭൗ​തി​ക സൗ​ക​ര്യ​ങ്ങ​ളി​ലും മാ​ന​വ വി​ഭ​വ ശേ​ഷി​യി​ലും ഏ​റെ പ​രി​മി​തി​ക​ളു​ള്ള ഈ ​നി​ല​യ​ത്തി​ന് ലോ​ക​ത്ത് മൂ​ന്നാം സ്ഥാ​നം എ​ന്ന​ത് ഏ​റെ അ​ഭി​മാ​ന​ക​ര​മാ​ണ്. കോ​വി​ഡ് കാ​ല​ത്ത് പ്ര​ത്യേ​ക ഫോ​ണ്‍ ഇ​ന്‍ പ​രി​പാ​ടി​ക​ള്‍ പ്ര​ക്ഷേ​പ​ണം ചെ​യ്ത് ശ്രോ​താ​ക്ക​ളു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി വ​ര്‍ധി​പ്പി​ച്ചു.

കോ​വി​ഡ് ബോ​ധ​വ​ത്ക​ര​ണ​ത്തി​നാ​യി ത​ത്സ​മ​യ ഫോ​ണ്‍ ഇ​ന്‍ പ​രി​പാ​ടി​ക​ള്‍ ന​ട​ത്തി​യി​രു​ന്നു. കു​ട്ടി​ക​ളെ​യും മു​തി​ര്‍ന്ന​വ​രെ​യും യു​വാ​ക്ക​ളെ​യും ആ​ക​ര്‍ഷി​ക്കു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ളും മ​ഞ്ചേ​രി എ​ഫ്.​എം നി​ല​യം പ്ര​ക്ഷേ​പ​ണം ചെ​യ്യു​ന്നു​ണ്ട്. നേ​ട്ട​ത്തി​ന് സ​ഹാ​യി​ച്ച മ​ഞ്ചേ​രി എ​ഫ്.​എം നി​ല​യ​ത്തി​ന്റെ ശ്രോ​താ​ക്ക​ള്‍ക്കും നി​ല​യ​ത്തി​ലെ ജീ​വ​ന​ക്കാ​ര്‍ക്കും മ​ഞ്ചേ​രി എ​ഫ്.​എം പ്രോ​ഗ്രാം അ​സി. ഡ​യ​റ​ക്ട​ര്‍ ടി.​കെ. മ​നോ​ജ​ന്‍ ന​ന്ദി അ​റി​യി​ച്ചു.

Tags:    
News Summary - In the Mancheri F. M.Radio World In third place

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.