മഞ്ചേരി: പഴയ ബസ് സ്റ്റാൻഡിനോട് ചേർന്നുള്ള മഞ്ചേരിയിലെ വ്യാപാര സമുച്ചയത്തിൽ വൻ തീപിടിത്തം. ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചു. വ്യാഴാഴ്ച രാത്രി എട്ടോടെയാണ് സംഭവം. നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ചോല ഉമ്മറിെൻറ ബേബി സ്റ്റോറിനാണ് തീപിടിച്ചത്. പലചരക്ക്, സ്റ്റേഷനറി സാധനങ്ങളുടെ മൊത്തവിതരണ കേന്ദ്രമാണിത്. മുകളിലത്തെ നിലയിലാണ് ആദ്യം തീപിടിത്തമുണ്ടായത്. തുടർന്ന് മറ്റ് മുറികളിലേക്കും പടരുകയായിരുന്നു.
കടയിലുണ്ടായിരുന്ന ബിരിയാണി സാധനങ്ങൾ, അരിച്ചാക്കുകൾ, ഉപ്പ്, വെളിച്ചണ്ണ, ഓയിൽ, കടലാസ് പ്ലേറ്റ്, പലചരക്ക് സാധനങ്ങൾ എന്നിവ കത്തിനശിച്ചു. ഷട്ടറുകളും തകർന്നു. തീപിടിത്ത കാരണം വ്യക്തമല്ല.
ചില മുറികൾ പ്രത്യേകം വേർതിരിച്ചിട്ടില്ലാത്തതിനാൽ തീപടരുന്നത് വേഗത്തിലായി. ഷട്ടർ കുത്തിത്തുറന്നാണ് തീയണച്ചത്. ഒന്നാംനില പൂര്‍ണമായി കത്തിനശിച്ചു. കെട്ടിടത്തിന് മുന്നിൽ നിർത്തിയിട്ടിരുന്ന ബൈക്കിലേക്കും തീപടരുമെന്നായപ്പോള് നാട്ടുകാര്‍ എടുത്തുമാറ്റി. വൈദ്യുതി ലൈനിലേക്കും തീപടര്‍ന്നതോടെ ബന്ധം വിച്ഛേദിച്ചു. ചുമട്ടുതൊഴിലാളി യൂനിയനുകളുടെ ഓഫിസും കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നു. മഞ്ചേരി, മലപ്പുറം, തിരുവാലി എന്നിവിടങ്ങളിൽനിന്ന് അഗ്നിരക്ഷാസേന യൂനിറ്റുകളെത്തി മണിക്കൂറുകൾ എടുത്താണ് തീണച്ചത്. സമീപത്തെ കച്ചവടക്കാരും ഡ്രൈവര്‍മാരും സിഫിൽ ഡിഫൻസ് അംഗങ്ങളും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.