മഞ്ചേരി: സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ മേഖലയിൽ മഞ്ചേരിയുടെ അടയാളമാണ് കുരിക്കൾ കുടുംബമെന്ന് മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. മഞ്ചേരി സഭാഹാളിൽ നടന്ന എം.പി.എ. ഹസ്സൻകുട്ടി കുരിക്കൾ സ്മാരക സ്കോളർഷിപ് വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറനാട്ടിൽ മുസ്ലിം ലീഗ് കെട്ടിപ്പടുക്കാൻ മുൻനിരയിൽനിന്ന വ്യക്തി കൂടിയായിരുന്നു ഹസ്സൻകുട്ടി കുരിക്കളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 50ാം ചരമവാർഷികത്തോടനുബന്ധിച്ച് ഹസ്സൻകുട്ടി കുരിക്കൾ കുടുംബസമിതിയുടെ നേതൃത്വത്തിലാണ് സ്കോളർഷിപ് വിതരണം ചെയ്തത്.
മഞ്ചേരി ബോയ്സ്, ഗേൾസ്, എച്ച്.എം.വൈ ഹയർസെക്കൻഡറി സ്കൂൾ, മഞ്ചേരി സൗത്ത് ജി.എം.എൽ.പി സ്കൂൾ എന്നിവിടങ്ങളിലെ അഞ്ച് വിദ്യാർഥികൾക്കാണ് തുക നൽകിയത്. ചടങ്ങിൽ മഞ്ചേരിയിലെ പൊതുപ്രവർത്തകൻ ഹമീദ് കൊടവണ്ടിയെ ഉപഹാരം നൽകി ആദരിച്ചു. കുടുംബസമിതി പ്രസിഡൻറ് രോഷ്ന ഫിറോസ് അധ്യക്ഷത വഹിച്ചു. അഡ്വ. യു.എ. ലത്തീഫ് എം.എൽ.എ, നഗരസഭ ചെയർപേഴ്സൻ വി.എം. സുബൈദ എന്നിവർ മുഖ്യാതിഥികളായി. ചന്ദ്രിക മുൻ പത്രാധിപർ സി.പി. സൈതലവി, മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി കണ്ണിയൻ അബൂബക്കർ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. സി.എം. ഹസ്സൻ അനീഷ്, അയ്ഷ ഫസ കുരിക്കൾ, എം.പി. ഫാത്തിമ സെബ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.