മഞ്ചേരി: മലബാർ സമരം നൂറാം വാർഷികത്തോടനുബന്ധിച്ച് ജമാഅത്തെ ഇസ്ലാമി മഞ്ചേരി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രാദേശിക ചരിത്ര ഗവേഷകരെ ആദരിച്ചു. സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ ഉദ്ഘാടനം ചെയ്തു.
പ്രോഗ്രാം കൺവീനർ ജാബിർ ആനക്കയം അതിഥികളെ പരിചയപ്പെടുത്തി. പ്രാദേശിക ചരിത്രത്തെക്കുറിച്ച് പഠനം നടത്തിയ നവാസ് ചെറുകുളം, പി. കുഞ്ഞിപ്പ നെല്ലിക്കുത്ത്, ഡോ. മുജീബ് നെല്ലിക്കുത്ത്, സി.പി. മുഹമ്മദ് മൗലവി, ഒ. അബ്ദുൽ അലി, അബ്ദുറഹ്മാൻ മുസ്ലിയാർ നെല്ലിക്കുത്ത്, നജ്മൽ ബാബു കൊരമ്പയിൽ, കെ.എം.എ. ശുക്കൂർ, കുഞ്ഞിമുഹമ്മദ് പുത്തലത്ത്, റാഷിദ് ബാഖവി പുല്ലഞ്ചേരി, റഹ്മാൻ കിടങ്ങയം, സഫർ കിടങ്ങയം, കെ.കെ. കുഞ്ഞാലി പന്തല്ലൂർ, സി.പി. മുഹമ്മദ് ഇരുമ്പുഴി, ഷെബീൻ മഹ്ബൂബ് പെരിമ്പലം, ഹനീഫ മുടിക്കോട്, ഡോ. വി. ഹിക്മതുല്ല, ഒ.സി. സകരിയ ആനക്കയം എന്നിവരെയാണ് ആദരിച്ചത്.
മഞ്ചേരി ഏരിയ പ്രസിഡൻറ് പി.വി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് കെ.എം. സൈനുദ്ദീൻ, സെക്രട്ടറിമാരായ സി.എം. ഉമർ, മുജീബ് മുള്ളമ്പാറ, സഗീർ മഞ്ചേരി, എസ്.ഐ.ഒ ഏരിയ പ്രസിഡൻറ് യുസ്റ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.