മഞ്ചേരി: ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ എല്ലാ വിദ്യാർഥികൾക്കും ഡിജിറ്റൽ പഠന സൗകര്യം ഉറപ്പാക്കാൻ 'കൂടെയുണ്ട് മഞ്ചേരി ബോയ്സ്' ഡിജിറ്റൽ ലൈബ്രറി പദ്ധതി ആരംഭിച്ചു. ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത കുട്ടികളെ ഗൃഹസന്ദർശനം നടത്തി കണ്ടെത്തി വിവിധ വ്യക്തികൾ, സംഘടനകൾ, അധ്യാപകർ തുടങ്ങിയവരുടെ സഹകരണത്തോടെ ഡിജിറ്റൽ പഠന സൗകരമേർപ്പെടുത്തി.
ജനകീയ സംരംഭത്തിെൻറ ഭാഗമായി 21 ടാബുകളും 26 മൊബൈൽ ഫോണുകളും സമാഹരിച്ചാണ് ഡിജിറ്റൽ ലൈബ്രറിക്ക് രൂപം നൽകിയത്. നഗരസഭ ചെയർപേഴ്സൺ വി.എം. സുബൈദ പദ്ധതി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ടി.എം. അബ്ദുന്നാസർ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരംസമിതി ചെയർപേഴ്സൻ സി. സക്കീന, പി.ടി.എ പ്രസിഡൻറ് കെ. ജയരാജൻ, പ്രധാനാധ്യാപകൻ ഹംസ പറേങ്ങാട്ട്, സ്റ്റാഫ് സെക്രട്ടറി കെ.കെ. സുരേന്ദ്രൻ, നോഡൽ ഓഫിസർ പി. മനേഷ് എന്നിവർ സംസാരിച്ചു.
അധ്യാപകരായ പി. അബ്ദുസ്സലാം, കെ. ജയദീപ്, വി. അബ്ദുന്നാസിർ, ഇല്യാസ് പെരിമ്പലം, സുകുമാരൻ, കെ.എം. അബ്ദുല്ല, എ.എം. ഖദീജ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.