ഇ.ടിക്ക് വ്യക്തമായ ഭൂരിപക്ഷം നൽകി മഞ്ചേരി മണ്ഡലം

മ​ഞ്ചേ​രി: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ റെ​ക്കോ​ഡ് ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ച്ച മ​ല​പ്പു​റം മ​ണ്ഡ​ലം യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​റി​ന് കോ​ണി ക​യ​റാ​ൻ കൈ ​പി​ടി​ച്ച് മ​ഞ്ചേ​രി നി​യ​മ​സ​ഭ മ​ണ്ഡ​ലം. 3,00,118 വോ​ട്ടി​ന് വി​ജ​യി​ച്ച് ഇ.​ടി​ക്ക് 42,320 വോ​ട്ടി​ന്റെ വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷം മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് ല​ഭി​ച്ചു. മ​ണ്ഡ​ല ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണ് ഭൂ​രി​പ​ക്ഷം നാ​ൽ​പ്പ​തി​നാ​യി​രം ക​ട​ക്കു​ന്ന​ത്. മ​ഞ്ചേ​രി ന​ഗ​ര​സ​ഭ​യും കീ​ഴാ​റ്റൂ​ർ, എ​ട​പ്പ​റ്റ, പാ​ണ്ടി​ക്കാ​ട്, തൃ​ക്ക​ല​ങ്ങോ​ട് പ​ഞ്ചാ​യ​ത്തു​ക​ളും ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ് മ​ഞ്ചേ​രി നി​യ​മ​സ​ഭാ മ​ണ്ഡ​ലം. 1,56,957 വോ​ട്ട​ർ​മാ​രാ​ണ് മ​ണ്ഡ​ല​ത്തി​ൽ വോ​ട്ടു​ക​ൾ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​തി​ൽ 92,346 വോ​ട്ടു​ക​ൾ ഇ.​ടി​ക്ക് ല​ഭി​ച്ചു. പാ​ർ​ല​മെൻറി​ലെ പ്ര​ക​ട​ന​വും ഇ.​ടി​ക്ക് നേ​ട്ട​മാ​യി. ഇ​ട​തു​പ​ക്ഷ സ്ഥാ​നാ​ർ​ഥി വി.​വ​സീ​ഫി​നാ​ക​ട്ടെ 50,026 വോ​ട്ടു​ക​ളാ​ണ് ല​ഭി​ച്ച​ത്. എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി ഡോ. ​അ​ബ്ദു​ൽ​സ​ലാം 12,823 വോ​ട്ടു​ക​ളി​ലൊ​തു​ങ്ങി. വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി മ​ണ്ഡ​ല​ത്തി​ൽ ഇ.​ടി ന​ട​ത്തി​യ റോ​ഡ് ഷോ, ​കു​ടും​ബ സം​ഗ​മ​ങ്ങ​ൾ, വി​ദ്യാ​ർ​ഥി റാ​ലി എ​ന്നി​വ​യും പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ടു​ക​യ​റി​യു​ള്ള വോ​ട്ട​ഭ്യ​ർ​ഥ​ന​യു​മെ​ല്ലാം ഫ​ലം ക​ണ്ടു.

2019 ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നെ അ​പേ​ക്ഷി​ച്ച് ലീ​ഗി​ന് ഭൂ​രി​പ​ക്ഷ​ത്തി​ൽ 6692 വോ​ട്ടു​ക​ൾ വ​ർ​ധി​ച്ചു. തൃ​ക്ക​ല​ങ്ങോ​ട് -6383, പാ​ണ്ടി​ക്കാ​ട് -7956, മ​ഞ്ചേ​രി-16575, കീ​ഴാ​റ്റൂ​ർ -6466, എ​ട​പ്പ​റ്റ -4878 എ​ന്നി​ങ്ങ​നെ​യാ​ണ് മ​ണ്ഡ​ല​ത്തി​ലെ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്ന് ഇ.​ടി​ക്ക് ല​ഭി​ച്ച വോ​ട്ടു​ക​ൾ. മ​ണ്ഡ​ല​ത്തി​ലെ 178 ബൂ​ത്തു​ക​ളി​ൽ ചു​രു​ക്കം ചി​ല​തി​ൽ മാ​ത്ര​മാ​ണ് വ​സീ​ഫി​ന് ഭൂ​രി​പ​ക്ഷം ല​ഭി​ച്ച​ത്. മ​റ്റു ബൂ​ത്തു​ക​ളി​ലെ​ല്ലാം വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷം ന​ൽ​കി​യാ​ണ് മ​ണ്ഡ​ലം യു.​ഡി.​എ​ഫി​ന്റെ കോ​ട്ട​യാ​ണെ​ന്ന് ഉ​റ​പ്പി​ച്ച​ത്.

2019ൽ ​മ​ഞ്ചേ​രി ന​ഗ​ര​സ​ഭ​യി​ൽ നി​ന്ന് 13087 വോ​ട്ടു​ക​ൾ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്ക് ല​ഭി​ച്ചി​രു​ന്നു. തൃ​ക്ക​ല​ങ്ങോ​ട് -5267, പാ​ണ്ടി​ക്കാ​ട് -7506, കീ​ഴാ​റ്റൂ​ർ -5851, എ​ട​പ്പ​റ്റ -3917 എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു അ​ന്ന് കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്ക് ല​ഭി​ച്ച​ത്. എ​ന്നാ​ൽ, കു​ഞ്ഞാ​ലി​ക്കു​ട്ടി രാ​ജി​വെ​ച്ച​തി​നെ തു​ട​ർ​ന്ന് ന​ട​ന്ന ലോ​ക്സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ഞ്ചേ​രി മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് 12,743 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷം മാ​ത്ര​മാ​ണ് അ​ബ്ദു​സ​മ​ദ് സ​മ​ദാ​നി​ക്ക് ല​ഭി​ച്ച​ത്. മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് ആ​കെ 74,427 വോ​ട്ടു​ക​ൾ സ​മ​ദാ​നി​ക്ക് ല​ഭി​ച്ചു. എ​ന്നാ​ൽ 61,684 വോ​ട്ടു​ക​ൾ നേ​ടി ഇ​ട​തു​സ്ഥാ​നാ​ർ​ഥി വി.​പി. സാ​നു ക​രു​ത്തു​കാ​ട്ടി. മ​ല​പ്പു​റ​ത്ത് നി​ന്ന് 1,14,615 വോ​ട്ടു​ക​ൾ​ക്കാ​യി​രു​ന്നു സ​മ​ദാ​നി​യു​ടെ വി​ജ​യം. 2021ൽ ​ന​ട​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ഡ്വ.​യു.​എ. ല​ത്തീ​ഫി​ന് 78,836 വോ​ട്ടു​ക​ൾ ല​ഭി​ച്ച​പ്പോ​ൾ സി.​പി.​ഐ സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന ഡി​ബോ​ണ നാ​സ​റി​ന് 64,263 വോ​ട്ടു​ക​ളാ​ണ് ല​ഭി​ച്ച​ത്. 14,573 വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​യി​രു​ന്നു യു.​എ. ല​ത്തീ​ഫി​ന്റെ വി​ജ​യം. തൃ​ക്ക​ല​ങ്ങോ​ട് -2328, മ​ഞ്ചേ​രി -7130, പാ​ണ്ടി​ക്കാ​ട് -672, കീ​ഴാ​റ്റൂ​ർ -2795, എ​ട​പ്പ​റ്റ -1578 എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ വോ​ട്ടു​നി​ല.

മു​ൻ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷം നി​ല​നി​ർ​ത്താ​ൻ ഇ​ത്ത​വ​ണ യു.​ഡി.​എ​ഫി​നും ഇ.​ടി​ക്കും സാ​ധി​ച്ചു. എ​ൽ.​ഡി.​എ​ഫി​നാ​ക​ട്ടെ ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നെ അ​പേ​ക്ഷി​ച്ച് ഇ​ത്ത​വ​ണ 14,237 വോ​ട്ടി​ന്റെ ഇ​ടി​വു​ണ്ടാ​യി.

യു.​ഡി.​എ​ഫ് നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും എ​ണ്ണ​യി​ട്ട യ​ന്ത്രം പോ​ലെ പ്ര​വ​ർ​ത്തി​ച്ച​തി​ന്റെ ഫ​ല​മാ​ണ് ഭൂ​രി​പ​ക്ഷം വ​ർ​ധി​ക്കാ​ൻ ഇ​ട​യാ​ക്കി​യ​തെ​ന്ന് യു.​ഡി.​എ​ഫ് മ​ണ്ഡ​ലം ക​മ്മി​റ്റി വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Manjeri constituency gave a clear majority to ET

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.