മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ​നി​ന്ന്​ മൊ​ബൈ​ൽ മോ​ഷ്ടി​ച്ചയാ​ളു​ടെ സി.​സി.​ടി.​വി ദൃ​ശ്യം

മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മൊ​ബൈ​ൽ മോ​ഷ​ണം

മ​ഞ്ചേ​രി: ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​നി​ന്ന്​ മൊ​ബൈ​ൽ ഫോ​ൺ മോ​ഷ്ടി​ച്ചു. ഇ​രു​മ്പു​ഴി സ്വ​ദേ​ശി പാ​ലേ​പ​ടി​യ​ൻ നെ​ടും​കു​ള​ത്ത് നൗ​ഷാ​ദി​ന്‍റെ 20,000 രൂ​പ വി​ല​യു​ള്ള മൊ​ബൈ​ൽ ഫോ​ണാ​ണ് മോ​ഷ്ടി​ച്ച​ത്. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച മൂ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം.

നൗ​ഷാ​ദി​ന്‍റെ ഭാ​ര്യ​യെ പ്ര​സ​വ​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ഇ​വ​ർ​ക്ക് കൂ​ട്ടി​രി​ക്കാ​നെ​ത്തി​യ നൗ​ഷാ​ദ് ആ​ശു​പ​ത്രി വ​രാ​ന്ത​യി​ലെ ക​സേ​ര​യി​ൽ ഉ​റ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് പാ​ൻ​റും ടീ ​ഷ​ർ​ട്ടും ധ​രി​ച്ചെ​ത്തി​യ യു​വാ​വ് മോ​ഷ​ണം ന​ട​ത്തി​യ​ത്.

വ​രാ​ന്ത​യി​ലൂ​ടെ ഏ​റെ​നേ​രം ന​ട​ന്ന ശേ​ഷ​മാ​ണ് ഇ​യാ​ൾ ഫോ​ൺ എ​ടു​ക്കു​ന്ന​തെ​ന്ന്​ സി.​സി.​ടി.​വി ദൃ​ശ്യ​ത്തി​ൽ വ്യ​ക്ത​മാ​ണ്. മ​ഞ്ചേ​രി പൊ​ലീ​സ്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags:    
News Summary - mobile phone theft in manjeri medical college

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.