മഞ്ചേരി: കൈക്കുഞ്ഞുമായി നഗരത്തിലെത്തിയ അന്തർ സംസ്ഥാനക്കാരിയായ യുവതിക്ക് തുണയായി പിങ്ക് പൊലീസ്. മഞ്ചേരിയിലെ ലോഡ്ജില്‍ താമസിക്കുന്ന അസം സ്വദേശി മുംതാസിനാണ് പൊലീസിെൻറ കരുതൽ തുണയായത്.
ദിവസങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവ് യുവതിയെയും കുട്ടിയെയും തനിച്ചാക്കി കടന്നുകളയുകയായിരുന്നു. മുറിയില്‍ ഉണ്ടായിരുന്ന ഭക്ഷ്യവസ്തുക്കളെല്ലാം തീർന്നതോടെ യുവതി കുട്ടിയുമായി സെൻട്രൽ ജങ്ഷനിലെ പഴയ ബസ് സ്റ്റാന്‍ഡിന് അടുത്തെത്തി. യുവതിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ട്രാഫിക് പൊലീസ് ഓഫിസറായ ഇ. സുമേഷ് ചോദ്യം ചെയ്തപ്പോഴാണ് ദുരിതകഥ പുറത്തറിഞ്ഞത്. തുടർന്ന് സ്ഥലത്തെത്തിയ പിങ്ക് പൊലീസുകാരായ എന്‍. ശ്രീരഞ്ജിനിയും പി.കെ. റഷീദയും യുവതിക്കും കുഞ്ഞിനും ആവശ്യമായ ഭക്ഷണം വാങ്ങിച്ചു നല്‍കിയശേഷം കാര്യങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞു.
വണ്ടൂരില്‍ അമ്മാവനും കുടുംബവും താമസിക്കുന്നതായി മനസ്സിലാക്കിയ പൊലീസ് യുവതിയുടെ ഫോണില്‍ നിന്നും നമ്പര്‍ കണ്ടെത്തി ഇവരുമായി ബന്ധപ്പെട്ടു. പിന്നീട് ഓട്ടോറിക്ഷയില്‍ വണ്ടൂരിലെ ബന്ധുവീട്ടില്‍ എത്തിക്കുകയും ചെയ്തു. പൊലീസിെൻറ സ്നേഹത്തിന് നന്ദി പറഞ്ഞാണ് യുവതി മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.